BREAKING NEWS

ഫെയ്സ് ക്രീം മാറ്റിവച്ചു, കമ്പിപ്പാരകൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച് മകള്‍, നവ്യ ലഹരിക്കേസുകളിലും പ്രതി

· · 1 min read
Share: Copied!

കൊച്ചി: കൊച്ചിയിൽ അമ്മയുടെ വാരിയെല്ല് മകള്‍ അടിച്ചൊടിച്ചു.  കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തിൽ അമ്മയുടെ വാരിയെല്ലൊടിഞ്ഞു. ഫെയ്‌സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ചുള്ള തർക്കത്തിന് പിന്നാലെയാണ് നിവ്യ എന്ന യുവതി മാതാവിനെ മർദിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.

ഇതിന് ശേഷം മുങ്ങിയ നിവ്യയെ വയനാട്ടിൽനിന്ന് പോലീസ് പിടികൂടി. നിവ്യ നിരവധി കേസുകളിൽ പ്രതിയാണ്. ലഹരിക്കേസുകളിലടക്കം പ്രതി ചേർക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പണം ആവശ്യപ്പെട്ടും മറ്റും നിരന്തരം വീട്ടിൽ നിവ്യ പ്രശ്‌നമുണ്ടാക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച ഫെയ്‌സ്‌ക്രീം മാറ്റിവെച്ചത് സംബന്ധിച്ച് അമ്മയുമായി തർക്കമുണ്ടായി. കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് വാരിയെല്ലിനും പരിക്കേറ്റു. വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ നിലവിൽ ചികിത്സയിലാണ് നിവ്യയുടെ അമ്മ.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026