കൊച്ചി: ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമേകാൻ അൺലിമിറ്റഡ് ജിയോഹോട്‌സ്റ്റാർ ഓഫർ കാലാവധി നീട്ടി ജിയോ. ഏപ്രിൽ 15ലേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. ക്രിക്കറ്റ് പ്രേമികൾക്ക് വൻവിരുന്നൊരുക്കിയ റിലയൻസ് ജിയോ അൺലിമിറ്റഡ് ഓഫർ മാർച്ച് 17നാണ് കമ്പനി പ്രഖ്യാപിച്ചത്. മാർച്ച് 31നായിരുന്നു ഓഫർ അവസാനിക്കേണ്ടിയിരുന്നത്. അതാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്. ക്രിക്കറ്റ് സീസൺ മുൻനിർത്തി പരിധിയില്ലാത്ത ഓഫറുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഉപഭോക്താക്കൾക്കും പുതിയ ഉപഭോക്താക്കൾക്കും എക്സ്‌ക്ലൂസിവ് ഓഫറുകളുണ്ട്. ജിയോ സിമ്മും 299 രൂപയ്ക്കോ അതിന് മുകളിലോ ഉള്ള പ്ലാനുമുണ്ടെങ്കിൽ മുമ്പെങ്ങും അനുഭവിക്കാത്ത തരത്തിൽ ഉപഭോക്താക്കൾക്ക് ഈ ക്രിക്കറ്റ് സീസൺ ആസ്വദിക്കാം.
എന്തെല്ലാമുണ്ട് അൺലിമിറ്റഡ് ഓഫറിൽ?
1. 90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാർ ടിവിയിലും മൊബൈലിലും 4കെ ക്വാളിറ്റിയിൽ ആസ്വദിക്കാം. ഈ സീസണിലെ എല്ലാ മത്സരങ്ങളും നിങ്ങളുടെ ഹോം ടിവിയിലോ മൊബൈലിലോ 4കെ യിൽ കാണാം, തികച്ചും സൗജന്യമായി.
2. വീട്ടിലേയ്ക്കുള്ള 50 ദിവസത്തെ സൗജന്യ ജിയോഫൈബർ / എയർഫൈബർ ട്രയൽ കണക്ഷൻ
4കെ യിൽ വളരെ മികച്ച ക്രിക്കറ്റ് കാഴ്ചാനുഭവത്തോടെ അൾട്രാ-ഫാസ്റ്റ് ഇന്റർനെറ്റിന്റെയും മികച്ച ഹോം എന്റർടെയ്ൻമെന്റിന്റെയും സൗജന്യ ട്രയൽ സേവനം അനുഭവിക്കാം.
ജിയോഎയർഫൈബറിലൂടെ ലഭ്യമാകുന്നത്
800+ ടിവി ചാനലുകൾ
11+ ഒടിടി ആപ്പുകൾ
അൺലിമിറ്റഡ് വൈഫൈ
കൂടാതെ മറ്റു നിരവധി സേവനങ്ങൾ
ഓഫർ എങ്ങനെ ലഭ്യമാകും?
2025 മാർച്ച് 17 നും ഏപ്രിൽ 15 നും ഇടയിൽ റീചാർജ് ചെയ്യുക / പുതിയ സിം നേടുക.
– നിലവിലുള്ള ജിയോ സിം ഉപയോക്താക്കൾ: 299 രൂപ (1.5 ജിബി/ദിവസം അല്ലെങ്കിൽ അതിൽ കൂടുതൽ) അല്ലെങ്കിൽ അതിൽ കൂടുതലുള്ള പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുക.
– പുതിയ ജിയോ സിം ഉപയോക്താക്കൾ: 299 രൂപ (1.5ജിബി/ദിവസം അല്ലെങ്കിൽ അതിൽ കൂടുതൽ) അല്ലെങ്കിൽ അതിൽ കൂടുതൽ ഉള്ള പ്ലാനിൽ ഒരു പുതിയ ജിയോ സിം നേടുക.
ആനുകൂല്യങ്ങളുടെ വിശദാംശങ്ങൾ അറിയാൻ 60008-60008 എന്ന നമ്പറിൽ ഒരു മിസ്ഡ് കോൾ നൽകാനുള്ള ഓപ്ഷനുമുണ്ട്.
ഓഫറുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ
മാർച്ച് 17ന് മുമ്പ് റീചാർജ് ചെയ്ത ഉപഭോക്താക്കൾക്ക് 100 രൂപയുടെ ആഡ് ഓൺ പാക്കിലൂടെ സേവനങ്ങൾ നേടാവുന്നതാണ്
2025 മാർച്ച് 22നായിരിക്കും ജിയോ ഹോട്ട്സ്റ്റാർ പാക്ക് ആക്റ്റിവേറ്റ് ആകുക. അന്നാണ് ക്രിക്കറ്റ് സീസൺ തുടങ്ങുന്നത്. 90 ദിവസമായിരിക്കും കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക് jio.com സന്ദര്‍ശിക്കുക. അല്ലെങ്കില്‍ അടുത്തുള്ള ജിയോസ്റ്റോര്‍ സന്ദര്‍ശിക്കുക. ജിയോഎഐ ക്ലൗഡ് അധിഷ്ഠിതമാണ് ഈ ഓഫറുകള്‍