തിരുവനന്തപുരം:. മാധ്യമങ്ങൾ വസ്തുതകൾ മറച്ചുവയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി. മൂന്നാം വട്ടം ഇടത് മുന്നണി അധികാരത്തിലെത്തുമെന്ന സ്ഥിതി വന്നിട്ടുണ്ട്, അതുകൊണ്ട് ചില മാധ്യമങ്ങൾ അധാർമിക പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
തെറ്റായ വിവരങ്ങൾ നൽകി സമൂഹത്തെ വഴി തെറ്റിക്കുന്നു. അത് നാടിൻ്റെ പുരോഗമനപരമായ മുന്നേറ്റത്തിന് വിഘാതമാകുന്നു.മാധ്യമരംഗം കോർപറേറ്റുകളുടെ കൈ പിടിയിൽ. ചങ്ങാത്ത മുതലാളിത്വം മാധ്യമരംഗത്തെ കീഴ്പ്പെടുത്തുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിലെ നല്ലൊരു വിഭാഗം മാധ്യമങ്ങളും കോർപറ്റുകളുടെ കൈയ്യിലാണ്. കേരളത്തിൽ കോർപറേറ്റ് താത്പര്യം വാർത്തകളിൽ കലരാൻ തുടങ്ങിയിട്ട് കുറെ കാലമായി. മാധ്യമ നിലപാടുകളെ ഇഴകീറി പരിശോധിച്ച് പുത്തൻമാധ്യമ സംസ്കാരത്തെ രൂപപ്പെടുത്തുകയാണ് വേണ്ടത്.
കളമശേരി ലഹരി – മാധ്യമങ്ങൾ കുട്ടികളുടെ രാഷ്ട്രീയം പരിശോധിക്കാൻ പോയി. കുട്ടിയുടെ രാഷ്ട്രീയം നോക്കി പ്രചരിപ്പിക്കാൻ തുടങ്ങി. കൂടെ ഉണ്ടായിരുന്ന കുട്ടിയുടെ രാഷട്രീയം മാധ്യങ്ങൾക്ക് വേണ്ടതായിരുന്നു.
എന്തിന് ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയം നോക്കുന്നു. ഇത്തരം കാര്യങ്ങളെ ഗൗരവമായി കാണണം. സർക്കാർ മുഖം നോക്കാതെ ലഹരി മരുന്ന വേട്ട തീവ്രമാക്കിയിരിക്കുകയാണ്. ചില മാധ്യമങ്ങൾ രാഷ്ട്രീയം നോക്കി പ്രതികളെ കൈകാര്യം ചെയ്യുന്നുവെന്നും വിമർശിച്ചു.
വാളയാർ കേസ് – യഥാർത്ഥ കുറ്റവാളി ആരെന്ന് നാട്ടിൽ ചോദിച്ചാൽ അറിയാമായിരുന്നു. കുറ്റവാളികളെ മഹത്വവൽക്കരിക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിച്ചത്. കേരളം കണ്ട ഏറ്റവും വലിയ ബാലിക ബലാത്സംഗമാണ് വാളയാർ കേസ്. ഇടതുപക്ഷ അനുകൂലമാണ് രാഷ്ട്രീയമെങ്കിൽ നിങ്ങൾ വില്ലനാവും.
ഇടതുപക്ഷ എതിരാണ് രാഷ്ട്രീയമെങ്കിൽ ഹീറോയാവും. ഇങ്ങനെയാക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്. എന്നെ തല്ലേണ്ട അമ്മാവാ.. ഞാൻ നന്നാവൂല്ല എന്ന് പറഞ്ഞ പോലെയാണ് ചില മാധ്യമങ്ങളുടെ കാര്യമെന്നും മുഖ്യമന്ത്രി വിമർശിച്ചു.