Pathram Online
No Result
View All Result
Pathram Online
No Result
View All Result
Pathram Online

കടുത്ത ചൂടിന് ആശ്വസമായി മഴ എത്തുമോ? ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ താപനില ഉയര്‍ന്നേക്കും

by Pathram Desk 7
March 2, 2025
A A
കടുത്ത ചൂടിന് ആശ്വസമായി മഴ എത്തുമോ? ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ താപനില ഉയര്‍ന്നേക്കും
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (മാര്‍ച്ച് 2, 2025) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളില്‍ സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടുത്ത ചൂടിൽ നിന്ന് ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പാലിക്കേണ്ട നിര്‍ദേശങ്ങള്‍…

Related Post

നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി നിന്നത് വീട്ടിൽ കട്ടിലിലിരുന്ന് ടിവി കണ്ടുകൊണ്ടിരുന്ന ​ഗൃഹനാഥനടുത്ത്, കട്ടിലോടെ തെറിച്ചുവീണെങ്കിലും തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടി

അബുദാബിയിൽ വാഹനാപകടം, കൊണ്ടോട്ടി സ്വദേശിയുടെ മൂന്നു മക്കളും വീട്ടിൽ ജോലിക്കു നിന്ന ചമ്രവട്ടം സ്വദേശിനിയുമടക്കം നാലുപേർക്ക് ദാരുണാന്ത്യം, അപകടം ദുബൈയിലെ ലിവ ഫെസ്റ്റിവൽ കഴിഞ്ഞു മടങ്ങുന്നതിനിടെ

January 4, 2026
പുനർജനി കേസിൽ വിഡി സതീശനെതിരേ തെളിവില്ല- പ്രതിപക്ഷ നേതാവിന് ക്ലീൻ ചിറ്റ്!! അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയില്ല, ഫണ്ട് കൈകാര്യം ചെയ്തിട്ടില്ല… വിജിലൻസ് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയത് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് വരും മുൻപ്

രാഹുൽ എഴുന്നേറ്റാൽ ചിലപ്പോ ഭരണകക്ഷി അംഗങ്ങൾ പൂവൻകോഴിയുടെ ശബ്ദം ഉണ്ടാക്കിയേക്കും, മുകേഷ് എഴുന്നേറ്റാൽ തിരിച്ചും അങ്ങനെതന്നെ, ശശീന്ദ്രന് പൂച്ചയുടെ ശബ്ദവും!! അന്വേഷണം നടക്കുന്നതിനു മുമ്പ് വിധി കൽപ്പിക്കേണ്ട- കെ മുരളീധരൻ

2019ലെ ലോക്‌സഭാ വിജയത്തോടെയുണ്ടായ അമിത ആത്മവിശ്വാസം വേണ്ട- ദീപദാസ് മുൻഷി, മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കരുത്, സമുദായ സംഘടനകളെ പൂർണമായി വിശ്വാസത്തിലെടുക്കണം- കെ മുരളീധരൻ, ഭിന്നഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പറയണമെന്ന് ശശി തരൂർ

January 4, 2026
സാമൂഹിക മാധ്യമം വഴി വീണ്ടും വീഡിയോ പങ്കുവെച്ച് തന്നെ അധിക്ഷേപിച്ചു, ജാമ്യാവസ്ഥ ലംഘിച്ചു, ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണം- രാഹുൽ ഈശ്വറിനെതിരേ പരാതിനൽകി അതിജീവിത

‘ആണിനെ കുടുക്കാൻ എന്ത് എളുപ്പമാണെന്നു ആലോചിച്ചു നോക്കൂ…എന്തൊരു കഷ്ടമാണ് ഇത്, നമ്മുടെ നാട്ടിൽ സത്യവും നീതിയും ഇല്ലേ? വിമർശനങ്ങളെ ഭയന്ന് ചിലർ നിയമത്തെ ആയുധവത്കരിച്ചു, എതിർ സ്വരങ്ങളെ നിശബ്‍ദമാക്കുന്ന ഈ പ്രവണത നല്ലതാണോ?, പുരുഷന്മാർക്ക് നീതി കിട്ടണം’- രാഹുൽ ഈശ്വർ

January 4, 2026

* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.

* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

Tags: Kerala Weather UpdateRain in KeralaTemperature in Kerala
SendShareTweetShare

Pathram Desk 7

Related Posts

നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി നിന്നത് വീട്ടിൽ കട്ടിലിലിരുന്ന് ടിവി കണ്ടുകൊണ്ടിരുന്ന ​ഗൃഹനാഥനടുത്ത്, കട്ടിലോടെ തെറിച്ചുവീണെങ്കിലും തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടി
BREAKING NEWS

അബുദാബിയിൽ വാഹനാപകടം, കൊണ്ടോട്ടി സ്വദേശിയുടെ മൂന്നു മക്കളും വീട്ടിൽ ജോലിക്കു നിന്ന ചമ്രവട്ടം സ്വദേശിനിയുമടക്കം നാലുപേർക്ക് ദാരുണാന്ത്യം, അപകടം ദുബൈയിലെ ലിവ ഫെസ്റ്റിവൽ കഴിഞ്ഞു മടങ്ങുന്നതിനിടെ

by pathram desk 5
January 4, 2026
പുനർജനി കേസിൽ വിഡി സതീശനെതിരേ തെളിവില്ല- പ്രതിപക്ഷ നേതാവിന് ക്ലീൻ ചിറ്റ്!! അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയില്ല, ഫണ്ട് കൈകാര്യം ചെയ്തിട്ടില്ല… വിജിലൻസ് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയത് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് വരും മുൻപ്
BREAKING NEWS

പുനർജനി കേസിൽ വിഡി സതീശനെതിരേ തെളിവില്ല- പ്രതിപക്ഷ നേതാവിന് ക്ലീൻ ചിറ്റ്!! അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയില്ല, ഫണ്ട് കൈകാര്യം ചെയ്തിട്ടില്ല… വിജിലൻസ് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയത് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് വരും മുൻപ്

by pathram desk 5
January 4, 2026
രാഹുൽ എഴുന്നേറ്റാൽ ചിലപ്പോ ഭരണകക്ഷി അംഗങ്ങൾ പൂവൻകോഴിയുടെ ശബ്ദം ഉണ്ടാക്കിയേക്കും, മുകേഷ് എഴുന്നേറ്റാൽ തിരിച്ചും അങ്ങനെതന്നെ, ശശീന്ദ്രന് പൂച്ചയുടെ ശബ്ദവും!! അന്വേഷണം നടക്കുന്നതിനു മുമ്പ് വിധി കൽപ്പിക്കേണ്ട- കെ മുരളീധരൻ
BREAKING NEWS

2019ലെ ലോക്‌സഭാ വിജയത്തോടെയുണ്ടായ അമിത ആത്മവിശ്വാസം വേണ്ട- ദീപദാസ് മുൻഷി, മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കരുത്, സമുദായ സംഘടനകളെ പൂർണമായി വിശ്വാസത്തിലെടുക്കണം- കെ മുരളീധരൻ, ഭിന്നഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പറയണമെന്ന് ശശി തരൂർ

by pathram desk 5
January 4, 2026
Next Post
‘വന്‍ ഡിമാന്‍ഡ്’, വേഗം വിറ്റുതീരുന്ന ‘ബലേനോ’; രഹസ്യം ഇതാണ് !

'വന്‍ ഡിമാന്‍ഡ്', വേഗം വിറ്റുതീരുന്ന 'ബലേനോ'; രഹസ്യം ഇതാണ് !

ശതകോടീശ്വരന്മാരുടെ എണ്ണം പെരുകുന്നു; ‘സൂപ്പര്‍ ബില്യണയര്‍’മാരില്‍ മൂന്ന് വനിതകള്‍ മാത്രം

ശതകോടീശ്വരന്മാരുടെ എണ്ണം പെരുകുന്നു; 'സൂപ്പര്‍ ബില്യണയര്‍'മാരില്‍ മൂന്ന് വനിതകള്‍ മാത്രം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി നിന്നത് വീട്ടിൽ കട്ടിലിലിരുന്ന് ടിവി കണ്ടുകൊണ്ടിരുന്ന ​ഗൃഹനാഥനടുത്ത്, കട്ടിലോടെ തെറിച്ചുവീണെങ്കിലും തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടി

അബുദാബിയിൽ വാഹനാപകടം, കൊണ്ടോട്ടി സ്വദേശിയുടെ മൂന്നു മക്കളും വീട്ടിൽ ജോലിക്കു നിന്ന ചമ്രവട്ടം സ്വദേശിനിയുമടക്കം നാലുപേർക്ക് ദാരുണാന്ത്യം, അപകടം ദുബൈയിലെ ലിവ ഫെസ്റ്റിവൽ കഴിഞ്ഞു മടങ്ങുന്നതിനിടെ

January 4, 2026
പുനർജനി കേസിൽ വിഡി സതീശനെതിരേ തെളിവില്ല- പ്രതിപക്ഷ നേതാവിന് ക്ലീൻ ചിറ്റ്!! അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയില്ല, ഫണ്ട് കൈകാര്യം ചെയ്തിട്ടില്ല… വിജിലൻസ് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയത് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് വരും മുൻപ്

പുനർജനി കേസിൽ വിഡി സതീശനെതിരേ തെളിവില്ല- പ്രതിപക്ഷ നേതാവിന് ക്ലീൻ ചിറ്റ്!! അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയില്ല, ഫണ്ട് കൈകാര്യം ചെയ്തിട്ടില്ല… വിജിലൻസ് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയത് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് വരും മുൻപ്

January 4, 2026
രാഹുൽ എഴുന്നേറ്റാൽ ചിലപ്പോ ഭരണകക്ഷി അംഗങ്ങൾ പൂവൻകോഴിയുടെ ശബ്ദം ഉണ്ടാക്കിയേക്കും, മുകേഷ് എഴുന്നേറ്റാൽ തിരിച്ചും അങ്ങനെതന്നെ, ശശീന്ദ്രന് പൂച്ചയുടെ ശബ്ദവും!! അന്വേഷണം നടക്കുന്നതിനു മുമ്പ് വിധി കൽപ്പിക്കേണ്ട- കെ മുരളീധരൻ

2019ലെ ലോക്‌സഭാ വിജയത്തോടെയുണ്ടായ അമിത ആത്മവിശ്വാസം വേണ്ട- ദീപദാസ് മുൻഷി, മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കരുത്, സമുദായ സംഘടനകളെ പൂർണമായി വിശ്വാസത്തിലെടുക്കണം- കെ മുരളീധരൻ, ഭിന്നഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പറയണമെന്ന് ശശി തരൂർ

January 4, 2026
സാമൂഹിക മാധ്യമം വഴി വീണ്ടും വീഡിയോ പങ്കുവെച്ച് തന്നെ അധിക്ഷേപിച്ചു, ജാമ്യാവസ്ഥ ലംഘിച്ചു, ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണം- രാഹുൽ ഈശ്വറിനെതിരേ പരാതിനൽകി അതിജീവിത

‘ആണിനെ കുടുക്കാൻ എന്ത് എളുപ്പമാണെന്നു ആലോചിച്ചു നോക്കൂ…എന്തൊരു കഷ്ടമാണ് ഇത്, നമ്മുടെ നാട്ടിൽ സത്യവും നീതിയും ഇല്ലേ? വിമർശനങ്ങളെ ഭയന്ന് ചിലർ നിയമത്തെ ആയുധവത്കരിച്ചു, എതിർ സ്വരങ്ങളെ നിശബ്‍ദമാക്കുന്ന ഈ പ്രവണത നല്ലതാണോ?, പുരുഷന്മാർക്ക് നീതി കിട്ടണം’- രാഹുൽ ഈശ്വർ

January 4, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

© 2025 Pathram Online Powered By Cloudjet.