തിരുവനന്തപുരം: ബിഎൽഒമാരുടെ എസ്ഐആർ ജോലി സമ്മർദ്ദം വ്യക്തമാക്കുന്ന കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്. പാലക്കാട് സ്വദേശിയായ ഉദ്യോഗസ്ഥയുടെ ഓഡിയോ സംഭാഷണം പുറത്ത് വന്നത്. കണ്ണൂരിൽ ബിൽഒ ആത്മഹത്യ ചെയ്തതുപോലെ, താൻ ചെയ്യാതിരുന്നത് അതിശയമെന്ന് ഉദ്യോഗസ്ഥയുടെ സന്ദേശം. മാനസികമായി തകർന്നു, ലോ പെർഫോമൻസ് എന്ന് കാണിച്ച് വിലയിരുത്തലുകൾ നടത്തിയെന്നും സന്ദേശത്തിൽ പറയുന്നു.ടെ എസ്ഐആർ ജോലി സമ്മർദ്ദം വ്യക്തമാക്കുന്ന കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്. പാലക്കാട് സ്വദേശിയായ ഉദ്യോഗസ്ഥയുടെ ഓഡിയോ സംഭാഷണം പുറത്ത് വന്നത്. കണ്ണൂരിൽ ബിൽഒ ആത്മഹത്യ ചെയ്തതുപോലെ, താൻ ചെയ്യാതിരുന്നത് അതിശയമെന്ന് ഉദ്യോഗസ്ഥയുടെ സന്ദേശം. മാനസികമായി തകർന്നു, ലോ പെർഫോമൻസ് എന്ന് കാണിച്ച് വിലയിരുത്തലുകൾ നടത്തിയെന്നും സന്ദേശത്തിൽ പറയുന്നു.
‘ടാർഗറ്റ് ആദ്യ ദിവസം 25 ശതമാനം എന്ന് പറഞ്ഞു. നാലാം ദിവസം 50 ശതമാനമെന്നും ഒടുവിൽ 100 ശതമാനം എന്നും പറഞ്ഞു. 50 ശതമാനത്തിലേക്ക് എത്തണമെങ്കിൽ വിതരണം ചെയ്യേണ്ടിവരുക 300 എന്യുമറേഷൻ ഫോമുകളണാണ്. ദിവസം 30 ഫോമുകൾ കൊടുക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. മാനസികമായി തകർന്നു, ലോ പെർഫോമൻസ് എന്ന് കാണിച്ച് വിലയിരുത്തലുകൾ നടത്തി’ തുടങ്ങിയവയാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. അനീഷ് ജോർജ് ആത്മഹത്യ ചെയ്തത് സമ്മർദ്ദം താങ്ങാൻ വയ്യാതെ എന്നും ഓഡിയോ സംഭാഷണത്തിൽ പരാമർശം.
എസ്‌ഐആർ നടപടിക്രമങ്ങൾ സുഗമമായി നടക്കുന്നുവെന്നാണ് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചത്. എന്നാൽ ബിഎൽഒമാർ കടുത്ത സമ്മർദത്തിലാണെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. കഴിഞ്ഞദിവസം കോട്ടയത്ത് ബിഎൽഒ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജോലി സമ്മർദം തെളിവാക്കുന്ന കൂടുതൽ ശബ്ദസന്ദേശം പുറത്തുവരുന്നത്.
















































