ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. കഴിഞ്ഞ വര്‍ഷമാണ് സംഭവം. 15 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച രണ്ട് പ്രതികള്‍ക്ക് നേതാവ് തന്റെ ഹോട്ടലില്‍ താമസം ഒരുക്കി നല്‍കിയതായും പൊലീസ് പറഞ്ഞു.
ബിജെപിയുടെ ജില്ലാ യൂണിറ്റ് മേധാവി സരോജ് രാജ്പുത് നേതാവ് സഞ്ജു യാദവാണ് പ്രതി. സംഭവത്തിനുപിന്നാലെ ഇയാളെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. മുന്‍ കേന്ദ്രമന്ത്രിയുടെ പ്രതിനിധിയായിരുന്നു സഞ്ജു യാദവ്.
ലൈംഗികാതിക്രമം മറച്ചുവെച്ചതിലും ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത രണ്ട് പ്രതികള്‍ക്ക് തന്റെ ഹോട്ടലില്‍ മുറി നല്‍കിയതിലും യാദവിന്റെ പങ്ക് പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികളായ രോഹിത് സാഹു, വിശാല്‍ സാഹു എന്നിവര്‍ക്കെതിരെ ശനിയാഴ്ച പെണ്‍കുട്ടിയും കുടുംബവും പരാതി നല്‍കി. യാദവിന്റെ ഹോട്ടലിലേക്ക് തന്നെ ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
പീഡിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രതി പകര്‍ത്തിയതായും പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്തതായും അതിനുശേഷം ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി പരാതിയില്‍ ആരോപിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 363 (തട്ടിക്കൊണ്ടുപോകല്‍), 366 (അവിഹിത ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചത്), 384 (കൊള്ളയടിക്കല്‍), ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളെ സംരക്ഷിക്കല്‍ (പോക്‌സോ) ആക്ട് എന്നിവ പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തു.