ഭോപ്പാൽ: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ മാംസാഹാര വിലക്ക്. മാർച്ച് 30 മുതൽ ഈ മാസം ഏഴ് വരെയാണ് വിലക്ക് ഏർപ്പെടുത്തിയത്. മാംസ വില്പന, മാംസ ഭക്ഷണം എന്നിവയാണ് നിരോധിച്ചത്. മുട്ട, മീൻ അടക്കമുള്ള വിഭവങ്ങൾക്കും നിരോധനം ബാധകമാണ്. നിരോധനം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ബിജെപി എംഎൽഎമാരുടെ ആവശ്യം പരിഗണിച്ചാണ് സംസ്ഥാന സർക്കാർ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന തരത്തിലുള്ള തീരുമാനം കൈക്കൊണ്ടത്.തലസ്ഥാനമായ ഭോപ്പാലിലും ഇൻഡോറിലും മഹാവീർ ജയന്തി (ഏപ്രിൽ 10), ബുദ്ധ പൂർണിമ (മേയ് 12) വരെയും നിരോധനം ബാധകമാക്കിയിട്ടുണ്ട്.
ഇൻഡോർ മുൻസിപ്പൽ അധികൃതർ ഹിന്ദു രാഷ്ട്ര സംഘാതൻ എന്ന സംഘടനയുടെ ആവ ശ്യം പരിഗണിച്ച് മേഖലയിലെ ഇറച്ചിക്കടകൾ നാല് ദിവസം അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്. ബഹുരാഷ്ട്ര കുത്തക കമ്പനികളായ കെഎ ഫ്സി, മക് ഡോണാൾഡ് തുട ങ്ങിയ ഹോട്ടൽ ചെയിനുക ളിൽ മാംസാഹാരം വിളമ്പുന്ന തിനിടെയാണ് ബിജെപി സർക്കാർ ചെറുകിട- നാമമാത്ര വ്യാപാരികളുടെ ജീവിതോപാധി യെ പ്രതികൂലമായി ബാധിക്കു ന്ന തരത്തിൽ നിരോധനം ഏർപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് സച്ച് സലുജ ആരോ പിച്ചു. വൻകിട റസ്റ്ററന്റുകളെയും ഹോട്ടൽ ശൃംഖലകളെ യഥേഷ്ടം വിഹരിക്കാൻ വിടുന്നത് വഴി മാംസാഹരം നിരോധനം എങ്ങ നെ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പ്രതികരിച്ചു.