തിരുവനന്തപുരം: ബാലയില്‍ നിന്നും കൊടിയ പീഡനമാണ് തനിക്ക് നേരിട്ടതെന്നും തനിക്ക് കുട്ടികളുണ്ടാകില്ലെന്നുപറഞ്ഞ് കൂടോത്രം വരെ ചെയ്തയാളാണ് ബാലയെന്നുമൊക്കെയെുള്ള ഗുരുതര ആരോപണങ്ങളുമായി എലിസബത്ത് രംഗത്ത് വന്നപ്പോള്‍, ജീവിതം ആസ്വദിക്കാനുള്ളതെന്ന് പറഞ്ഞ് കോകിലയോടൊപ്പമുള്ള വീഡിയോ പോസ്റ്റ് ചെയ്താണ് ബാല പ്രതികരിച്ചത്. ഓപ്പറേഷന് ശേഷം കോകില തന്നെ നന്നായിട്ട് നോക്കിയെന്നും എന്നും രാവിലെ ഹെല്‍ത്തിയായ മാതള ജ്യൂസ് നല്‍കിയാണ് ഭാര്യ തന്നെ നോക്കുന്നതെന്നും ബാല വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്. ഇപ്പോള്‍ നന്നായിരിക്കുന്നുവെന്ന് പലരും പറഞ്ഞതായും ബാല കൂട്ടിച്ചേര്‍ത്തു.
എല്ലാദിവസവും രാവിലെ ഈ മാതള ജ്യൂസ് കൂടിക്കാറുണ്ടെന്നും ഇപ്പോള്‍ മുഖത്തിനു നല്ല മാറ്റമുണ്ടെന്നും നിങ്ങളും ട്രൈ ചെയ്ത് നോക്കണമെന്നും ബാല വീഡിയോയില്‍ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.
അതിനുപിന്നാലെ ബാലയും കോകിലയും അസ്തമയം കാണാന്‍ പോയതിന്റെ വീഡിയോയിലും ബാല തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് മുൻ പങ്കാളിയായ എലിസബത്ത് നടത്തുന്നത്. ബാലയും ഇപ്പോഴത്തെ ഭാര്യയുമായ കോകിലയും ചേർന്ന് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിന് താഴെ ബാലയെ ന്യായീകരിച്ച് ‘കസ്തൂരി’ എന്ന പ്രൊഫൈലിൽ നിന്നും കമന്റുകൾ വന്നിരുന്നു. എലിസബത്തിനെ അങ്ങേയറ്റം ഇകഴ്ത്തുന്ന തരത്തിലുള്ളതായിരുന്നു കമന്റ്. ഇതിന് മറുപടി എന്ന നിലയിലാണ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ ബാലയ്ക്കെതിരെ എലിസബത്ത് തുറന്നടിച്ചത്.