BREAKING NEWS

‘ഞാൻ എന്റെ വീട്ടിൽ വളരെ സുരക്ഷിതനായി സദാചാര ബോധത്തോടെ ജീവിക്കുന്നവനാണ്, മറ്റുള്ളവന്റെ ചരിത്രവും ചാരിത്ര്യവും പരിശോധിച്ചല്ല സിനിമ തിരഞ്ഞെടുക്കുന്നത്, അഭിനയം എന്റെ തൊഴിൽ, പട്ടികൾ കുരയ്ക്കും’- നിളാ നമ്പ്യാർ സീരിസിനെക്കുറിച്ച് അലൻസിയർ

· · 1 min read
Share: Copied!

നിള നമ്പ്യാർ സംവിധാനം ചെയ്യുന്ന അഡൽറ്റ് വെബ് സീരിസിൽ അഭിനയിക്കുന്ന നടൻ അലൻസിയറിനെതിെര വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഈ വിമർശനങ്ങൾക്കുള്ള മറുപടിയുമായി എത്തുകയാണ് താരം. അഭിനയം തന്റെ തൊഴിലാണെന്നും ആ തൊഴിൽ മേഖലയിൽ എന്തുവേഷം കെട്ടാനും താൻ തയാറാണെന്നും അലൻസിയർ പറയുന്നു. മറ്റുള്ളവന്റെ ചരിത്രവും ചാരിത്ര്യവും പരിശോധിച്ചല്ല താൻ സിനിമ തിരഞ്ഞെടുക്കുന്നതെന്നും ഇനിയും ഇത്തരം വേഷങ്ങൾ ചെയ്യുമെന്നും അലൻസിയർ വ്യക്തമാക്കുന്നു.

ഓപ്പറേഷന് ശേഷം കോകില നന്നായി നോക്കി, സ്‌പെഷ്യല്‍ ജ്യൂസൊക്കെ തരുന്നുണ്ട്; നല്ല മാറ്റമുണ്ടെന്ന് പലരും പറഞ്ഞുവെന്നും ബാല: എലിസബത്ത് പുതിയ വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ സണ്‍സെറ്റ് ആഘോഷിച്ച് ബാലകോകിലമാര്‍

‘‘ഞാൻ എന്റെ വീട്ടിൽ വളരെ സുരക്ഷിതനായി സദാചാര ബോധത്തോടെ ജീവിക്കുന്നവനാണ്. എന്താണ് നിങ്ങളുടെ സദാചാര സനാതന ധർമം. ഒന്നും പറയാനില്ല. ഒരു നടനെന്ന നിലയിൽ ഞാനെന്റെ കടമ ചെയ്യുന്നു. മറ്റുള്ളവന്റെ ചരിത്രവും ചാരിത്ര്യവും പരിശോധിക്കേണ്ട കാര്യമില്ല. ഞാൻ അഭിനയിക്കും, അതെന്റെ തൊഴിലാണ്. ആ തൊഴിൽ മേഖലയിൽ എന്ത് വേഷം കെട്ടാനും ഞാൻ തയാറാണ്. ആരാണ് എന്റെ മുന്നിലുള്ളതെന്നും ആരാണ് എന്റെ പിന്നിലെന്നും ഞാൻ നോക്കേണ്ടതില്ല. അവരുടെ ചരിത്രവും എനിക്ക് അറിയേണ്ടതില്ല. സുഹൃത്തേ ഇത്രയേ എനിക്ക് പറയുവാനുള്ളൂ. നിങ്ങളൊക്കെ ഇത്രയും നിഷ്കളങ്കരായിപ്പോയല്ലോ, കളങ്കമില്ലാത്തവരായിപ്പോയല്ലോ ? നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു.

യോ​ഗമില്ലമ്മിണ്യേ, പായ മടക്കിക്കോളീ…’3-0 തോൽവിയൊക്കെയെന്ത്!! ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപിക്കാൻ കാത്തിരിക്കുകയാണ് ഞങ്ങൾ’, സെമി കാണാതെ പുറത്തായ ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റിന് ട്രോൾ മഴ

എന്തിനാണ് നിങ്ങൾ പത്മരാജന്റെയും ഭരതന്റെയും അടൂർ സാറിന്റെയും സിനിമകൾ ആഘോഷിക്കുന്നത്. ആ വിവരമുണ്ടോ? വിവരക്കേട് ഇല്ലാത്തവരോട് എനിക്ക് സംസാരിക്കാൻ താൽപര്യമില്ല. പട്ടികൾ കുരയ്ക്കും, അതിനെ എടുത്ത് കല്ലെറിയാൻ നിന്നു കഴിഞ്ഞാൽ എന്നും കല്ലെറിഞ്ഞുകൊണ്ടിരിക്കേണ്ടി വരും.’’ അലൻസിയർ വ്യക്തമാക്കി.

മോഡലും ഇൻഫ്ലുവൻസറുമായ നിള നമ്പ്യാർ ആദ്യമായി സംവിധാനം ചെയ്യുന്ന അഡൽട്ട് വെബ് സീരിസിലാണ് പ്രധാന വേഷത്തിൽ അലൻസിയർ എത്തുന്നത്. ‘ലോല കോട്ടേജ്’ എന്നു പേരിട്ടിരിക്കുന്ന വെബ് സീരിസിന്റെ സംവിധാനവും നിർമാണവും നിർവഹിക്കുന്നത് നിള നമ്പ്യാർ ആണ്. കുട്ടിക്കാനത്ത് ചിത്രീകരണം പുരോഗമിക്കുന്ന വെബ് സീരിസിന്റെ ഷൂട്ടിങ് വിവരങ്ങൾ നടി പങ്കുവയ്ക്കുന്നുണ്ട്. മോഡൽ ബ്ലെസി സിൽവസ്റ്റർ ആണ് വെബ് സീരിസിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026