പൊന്നുപോലെ നോക്കിയ മകൻ മറ്റൊരു മകന്റേയും ജന്മം നൽകിയ ഉപ്പയുടേയും കൂടപ്പിറപ്പിന്റേയും കൊലയാളിയായി കൈവിലങ്ങുമായി പോലീസ് ജീപ്പിൽ, നെഞ്ചുലയ്ക്കുന്ന നൊമ്പരത്തോടെ റഹീം നോക്കിനിന്നു… അഫാനെക്കൊണ്ടുപോവുകയായിരുന്ന വാഹനം സിഗ്നലിൽപ്പെട്ട് കിടക്കുമ്പോഴായിരുന്നു ആ കാഴ്ച…
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ തെളിവെടുപ്പിനു കൊണ്ടുവന്ന അഫാനെക്കണ്ട് നീറുന്ന നെഞ്ചുമായി പിതാവ് അബ്ദുൽ റഹീം. തെളിവെടുപ്പിനായി അഫാനെക്കൊണ്ടുപോവുകയായിരുന്ന പോലീസ് വാഹനം സിഗ്നലിൽപ്പെട്ട് കിടക്കുമ്പോഴായിരുന്നു ആ കാഴ്ച. വാഹനം...







































