BREAKING NEWS

പരിശീലന പരിപാടി‌‌ വിലപ്പോയില്ല, സെക്രട്ടറിയേ​റ്റിന് മുന്നിൽ ഉപരോധം തീർത്ത് ആശാവർക്കർമാർ, കവാടം അടച്ചുപൂട്ടി കനത്ത പോലീസ് സുരക്ഷാവലയത്തിൽ സെക്രട്ടറിയേറ്റ്

· · 1 min read
Share: Copied!

തിരുവനന്തപുരം: സെക്രട്ടറിയേ​റ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തുന്ന ഉപരോധം ആരംഭിച്ചു. സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ആശാവർക്കർമാർ 36 ദിവസമായി തുടരുന്ന പ്രതിഷേധത്തിന്റെ രീതി ഒന്നു മാറ്റിപ്പിടിച്ചിരിക്കുകയാണ് ആശാവർക്കർമാർ. വിവിധ ജില്ലകളിൽ നിന്നുള്ള ആശാവർക്കർമാരെത്തി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. സർക്കാരിന്റെയും തൊഴിലാളി സംഘടനകളുടെയും ഭാഗത്ത് നിന്നുണ്ടായ അവഗണനകളെ തുടർന്നാണ് ആശാ വർക്കർമാർ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.

അതേസമയം സമരത്തിന്റെ ന്യായ യുക്തത എൽഡിഎഫ് കൺവീനറോ, ഇടതുപക്ഷമോ മനസിലാകുന്നില്ലെന്നാണ് ആശാ വർക്കർമാർ പറയുന്നത്. നിലവിൽ കിട്ടുന്ന ഓണറേറിയം 21,000 രൂപയാക്കി വർദ്ധിപ്പിക്കുക, ആശമാർക്ക് വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കുന്നതിനാണ് ഇവർ ദിവസങ്ങളായി രാപകൽ സമരം നടത്തുന്നത്. ആശമാ‌ർക്ക് പുറമെ വിവിധ സംഘടനകളും ഉപരോധത്തിൽ പങ്കാളികളായി എത്തിയിട്ടുണ്ട്.

ആശമാർ സെക്രട്ടറിയേറ്റ് ഉപരോധിച്ചതോടെ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രധാന കവാടം അടച്ചുപൂട്ടിയിട്ടുണ്ട്. തിരുവനന്തപുരം ഡിസിപി ഭരത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം, ഇന്ന് വിവിധ ജില്ലകളിൽ ആശാവർക്കർമാർക്കായി പാലിയേറ്റീവ് പരിശീലന പരിപാടി ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സമരം പൊളിക്കാൻ ഉദ്ദേശിച്ചാണ് തിരക്കിട്ടുള്ള പരിശീലന പരിപാടിയെന്നും അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവയ്ക്കണമെന്നുമാണ് സമരസമിതിയുടെ മറ്റൊരാവശ്യം. സമരത്തെ അട്ടിമറിക്കാനാണ് സർക്കാർ നീക്കമെന്ന് കവി കുരീപ്പുഴ ശ്രീകുമാറും പ്രതികരിച്ചിരുന്നു. ആശാ വ‌ർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹം ഇന്നലെ സമരവേദിയിൽ എത്തിയിരുന്നു.

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026