അത് കൊലപാതകമല്ല, ആത്മഹത്യ!! മൃതദേഹം കുഴിച്ചിട്ടു, ഹേമചന്ദ്രന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യണം, ഒളിച്ചോടിയതല്ല, വിസിറ്റിങ് വിസയിൽ വന്നത്, വിദേശത്തേക്കു വന്നതു പോലീസിനറിയാം- മുഖ്യപ്രതി നൗഷാദ്
കോഴിക്കോട്: ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മുഖ്യപ്രതി നൗഷാദിന്റെ വെളിപ്പെടുത്തൽ. വിദേശത്തുനിന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നൗഷാദിന്റെ പ്രതികരണമെത്തിയത്. താൻ എവിടേക്കും ഒളിച്ചോടിയതല്ലെന്നും രണ്ടുമാസത്തെ വിസിറ്റിംഗ് വിസയ്ക്ക് ഗൾഫിൽ...