കൃത്യമായ ഭക്ഷണമില്ലാതെ, കാലുകൾ കൂച്ചുവിലങ്ങിട്ട് കെട്ടിയ നിലയിൽ 40 മണിക്കൂർ… സീറ്റിൽ നിന്ന് അനങ്ങാൻ സാധിക്കില്ല… കെഞ്ചി ചോദിച്ചപ്പോൾ വാഷ്റൂമിൽ പോകാൻ അനുവദിച്ചു… എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ആദ്യം കൃത്യമായ വിവരമില്ലായിരുന്നു… വെളിപ്പെടുത്തലുമായി യുഎസിൽ നിന്ന് ഇന്ത്യയിലെത്തിയവർ
അമൃത്‌സർ: സൈനിക വിമാനത്തിൽ കൈക-കാലുകളിൽ വിലങ്ങുവച്ചാണ് തങ്ങളെ തിരിച്ചെത്തിച്ചതെന്ന വെളിപ്പെടുത്തലുമായി യുഎസിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയവർ. കാലുകളും കൈകളുമുൾപ്പെടെ വിലങ്ങുവെച്ചെന്നും സീറ്റിൽ നിന്ന് നീങ്ങാൻ പോലും സാധിക്കാത്ത...