BREAKING NEWS

5 ജില്ലകളിൽ ഇതേ പരിപാടി നടത്തി, നാലിടത്ത് നടക്കാത്തത് അഞ്ചാമത്തെ സ്ഥലത്ത് എങ്ങനെ നടന്നു? ജീവിതത്തിൽ ഇത്രയും വേദന നിറഞ്ഞ ഒരു ഘട്ടത്തിലൂടെ ഇതുവരെ കടന്നുപോയിട്ടില്ല, നടക്കാൻ പാടില്ലാത്തതാണ് നടന്നത്!! എത്രയും വേഗം സത്യം പുറത്തുവരും, രാഷ്ട്രീയം തുടരും- വിജയ്

· · 1 min read
Share: Copied!

ചെന്നൈ: ജീവിതത്തിൽ ഇത്രയും വേദന നിറഞ്ഞ ഒരു ഘട്ടത്തിലൂടെ താൻ കടന്നുപോയിട്ടില്ലെന്ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് വിജയ്‌യുടെ പ്രതികരണം. എത്രയും വേഗം സത്യം പുറത്തുവരും. രാഷ്ട്രീയം തുടരുമെന്നും ഉടൻ എല്ലാവരെയും കാണും. 5 ജില്ലകളിൽ ഈ പരിപാടി നടന്നു. നാലിടത്ത് നടക്കാത്തത് അഞ്ചാമത്തെ സ്ഥലത്ത് എങ്ങനെ നടന്നുവെന്നും വിജയ് ചോദിച്ചു. താൻ അവിടെ നിന്നും മാറി നിന്നത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണെന്നും വിജയ് വീഡിയോയിൽ പറയുന്നു.

കരൂരിൽ നടന്നത് നടക്കാൻ പാടില്ലാത്തതാണ്. ആളുകൾ വരുന്നത് തന്നോടുള്ള സ്നേഹം കൊണ്ടാണ്. അനുവദിച്ച സ്ഥലത്ത് നിന്നാണ് താൻ പ്രസംഗിച്ചത്. പ്രവർത്തകരുടെ സുരക്ഷിതത്വത്തിൽ‌ ഒരു വിട്ടുവീഴ്ചയും ഇല്ല. താനും മനുഷ്യനാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എല്ലാവരും എത്രയും വേഗം മടങ്ങിവരാനായി പ്രാർഥിക്കുന്നു. ഒപ്പം നിൽക്കുന്ന എല്ലാവരോടും നന്ദിയുണ്ടെന്നും വിജയ് പറഞ്ഞു.

അതേസമയം സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് പങ്കുവച്ച പ്രവർത്തകർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അവർക്കെതിരെ അല്ല നടപടിയെടുക്കേണ്ടത്. അവർ നിരപരാധികളാണെന്നും തനിക്കെതിരെ ആയിക്കോളൂവെന്നും വിജയ് പറഞ്ഞു.

വിജയ്ക്കിട്ടുള്ള അടുത്ത പണിയെത്തി!! പോലീസ് ഭരണവർഗത്തിന്റെ അടിമകളായി മാറിയാൽ, ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള ഒരേയൊരു വഴി യുവജന വിപ്ലവം, ശ്രീലങ്കയും നേപ്പാളും ഇവിടെയും സംഭവിക്കും,41 പേരുടെ മരണത്തിനു പിന്നാലെ ടിവികെ നേതാവിന്റെ പോസ്റ്റ്

BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026