BREAKING NEWS

അണ്ടർ-19 ഏഷ്യാകപ്പിൽ പാക്കിസ്ഥാൻ കുതിക്കുന്നു, മിൻഹാസിന് സെഞ്ചുറി (125), ഫീൽഡിങ്ങിനിടെ ഒന്നിലേറെ തവണ വീണ വൈഭവിന് പരുക്ക്, പാക്കിസ്ഥാൻ 227/2

· · 1 min read
Share: Copied!

ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാൻ മികച്ച നിലയിൽ. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാക്കിസ്ഥാൻ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 32 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെന്ന നിലയിലാണ്. സെഞ്ചുറി തികച്ച സമീർ മിൻഹാസും (125), 38 റൺസുമായി അഹമ്മദ് ഹുസ്സൈനുമാണ് ക്രീസിൽ.

അതേസമയം ഫീൽഡിങ്ങിനിടെ വൈഭവ് സൂര്യവംശിക്ക് പരുക്കേറ്റത് ഇന്ത്യൻ ക്യാമ്പിൽ ചെറിയ ആശങ്ക സൃഷ്ടിച്ചു. ഫീൽഡിങ്ങിനിടെ ഒന്നിലധികം തവണ വൈഭവ് വഴുതിവീഴുകയായിരുന്നു. തുടർന്ന് മെഡിക്കൽ സംഘം താരത്തെ പരിശോധിച്ചു. അൽപ്പസമയത്തിന് ശേഷം താരം കളിക്കളത്തിൽ മടങ്ങിയെത്തി. വൈഭവിന്റെ പരുക്ക് വലുതല്ലെങ്കിലും ഇന്ത്യൻ ക്യാമ്പിൽ ആശങ്ക നിലനിൽക്കുന്നുണ്ട്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ഓപ്പണർ സമീർ മിൻഹാസും ഹംസ സഹൂറും മികച്ച തുടക്കം നൽകിയതോടെ ടീം മൂന്നോവറിൽ 25-ലെത്തി. പക്ഷെ നാലാം ഓവറിൽ 18 റൺസെടുത്ത് സഹൂർ പുറത്തായി. പിന്നാലെ രണ്ടാം വിക്കറ്റിൽ ഒന്നിച്ച മിൻഹാസും ഉസ്മാൻ ഖാനും സ്‌കോറുയർത്തി. ഇരുവരും ക്രീസിൽ നിലയുറപ്പിച്ചതോടെ പത്തോവറിൽ 79-1 എന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ.

ഇതിവിടെ ​ഗിയർ മാറ്റിയ സമീർ മിൻഹാസ് വേഗം സ്‌കോറുയർത്തി. ഇന്ത്യൻ ബൗളർമാരെ പലതവണ മിൻഹാസ് അതിർത്തികടത്തി. 29 പന്തിൽ നിന്ന് താരം അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. പതിമൂന്നാം ഓവറിൽ 100 കടന്ന പാക്കിസ്ഥാൻ പിടിമുറുക്കി. എന്നാൽ 35 റൺസെടുത്ത ഉസ്മാൻ ഖാനെ പുറത്താക്കി ഖിലാൻ പട്ടേൽ ബ്രേക്ക് ത്രൂ സമ്മാനിച്ചു.

പാകിസ്ഥാനിലെ രണ്ട് റെയില്‍വേ ട്രാക്കുകളില്‍ ബോംബ് സ്ഫോടനം, കൂട്ടക്കുരുതി ഒഴിവായത് തലനാരിഴയ്ക്ക്, പിന്നില്‍ ബലൂച്ച് വിഘടനവാദികള്‍
.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026