BREAKING NEWS

ബം​​ഗ്ലാദേശിൽ വീണ്ടും ചോരക്കളി!! ഉസ്മാൻ ഹാദിക്കു പിന്നാലെ മറ്റൊരു യുവ നേതാവിനു കൂടി അജ്ഞാതന്റെ വെടിയേറ്റു, തലയുടെ ഇടതുഭാ​ഗത്ത് വെടിയേറ്റ എൻസിപി നേതാവ് മുഹമ്മദ് മൊത്തലിബ് സിക്ദറുടെ നില അതീവ ​ഗുരുതരം, ആക്രമണം വരും ദിവസങ്ങളിൽ നടത്താനിരുന്ന തൊഴിലാളി റാലി ആസൂത്രണത്തിനിടെ 

· · 1 min read
Share: Copied!

ധാക്ക: കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുകളിലൂടെ കുപ്രസിദ്ധനായ യുവനേതാവ് ഉസ്മാൻ ഷെറീഫ് ഹാദിയുടെ കൊലപാതകത്തെ തുടർന്ന് രൂക്ഷമായ പ്രക്ഷോഭത്തിനിടെ ബം​ഗ്ലാദേശിൽ മറ്റൊരു യുവ നേതാവിനു കൂടി അജ്ഞാതന്റെ വെടിയേറ്റു. നാഷനൽ സിറ്റിസൺ പാർട്ടിയുടെ (എൻസിപി) നേതാവ് മുഹമ്മദ് മൊത്തലിബ് സിക്ദറിനാണ് (42) വെടിയേറ്റത്. ഖുൽനയിലെ സോനാദാംഗ മേഖലയിലെ വീട്ടിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് 12.15ഓടെ അജ്ഞാതർ വെടിവയ്ക്കുകയായിരുന്നു. തലയുടെ ഇടതുവശത്ത് വെടിയേറ്റ സിക്ദറിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

അതേസസമയം പ്രക്ഷോഭങ്ങളുടെ ഭാഗമായി വരുംദിവസങ്ങളിൽ നടത്താനിരിക്കുന്ന തൊഴിലാളി റാലികളുടെ ആസൂത്രണത്തിലായിരുന്നു സിക്ദർ. നാഷനൽ സിറ്റിസൺ പാർട്ടിയുടെ ഖുൽന ഡിവിഷൻ തലവനും പാർട്ടിയുടെ വർക്കേഴ്‌സ് ഫ്രണ്ടിന്റെ സെൻട്രൽ കോർഡിനേറ്ററുമാണ് ഇദ്ദേഹം.

തീവ്രനിലപാടുകാരനായ ഷരീഫ് ഉസ്മാൻ ഹാദി കഴിഞ്ഞയാഴ്ച അക്രമികളുടെ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് ബം​ഗ്ലാദേശിൽ വ്യാപക അക്രമമാണ് നടക്കുന്നത്. ഇതിനിടെയാണ് വീണ്ടും വെടിവയ്പ്പ്. ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾക്ക് പേരുകേട്ട ഉസ്മാൻ ഹാദിക്ക് ഡിസംബർ 12ന് ധാക്കയിൽ അജ്ഞാതരുടെ വെടിയേൽക്കുകയായിരുന്നു. തുടർന്ന് സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ 18നാണ് മരിച്ചത്. 2024ൽ ബം​ഗ്ലാദേശിൽ ഷേഖ് ഹസീന സർക്കാറിന്റെ പതനത്തിന് കാരണമായ വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഇൻക്വിലാബ് മഞ്ചിന്റെ വക്താവായിരുന്നു 32കാരനായ ഹാദി.

ഒരു പാർട്ടിയേയും അങ്ങോട്ടുപോയി ക്ഷണിക്കില്ല, താൽപര്യമുള്ളവർ ഇങ്ങോട്ട് വരട്ടെ- യുഡിഎഫ്!! പിവി അൻവറും സികെ ജാനുവും ഭാഗമാകും, ഇരു പാർട്ടിയും പ്രവർത്തിക്കുക അസോസിയേറ്റഡ് അംഗങ്ങളായി, എസ്ഐആറിൽ ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റ് ആവശ്യപ്പെടും

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026