സിഡ്നി∙ പരിക്കെന്നു പറഞ്ഞ് ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ വിവാദത്തിൽ. ഖവാജ ഓസ്ട്രേലിയൻ ഗ്രാൻഡ്പ്രി കാറോട്ടമത്സരം കാണാൻ പോയതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. താരത്തിനു പരുക്കൊന്നുമില്ലെന്ന് ക്വീൻസ്‍ലൻഡ് ഹെഡ് ഓഫ് ക്രിക്കറ്റ് ജോ ഡാവസ് ആരോപിച്ചു. കാലിനു പരുക്കുള്ളതിനാൽ ക്വീൻസ്‍ലൻഡിനു വേണ്ടി ഖവാജ കളിച്ചിരുന്നില്ല ആശങ്കപ്പെടേണ്ട രീതിയിൽ ഖവാജയ്ക്ക് ഒരു പരുക്കുമുണ്ടായിരുന്നില്ല . അവസരമുണ്ടായിട്ടും അദ്ദേഹം കളിച്ചില്ല.’’– ഡാവസ് പ്രതികരിച്ചു. ഷെഫീൽഡ് ഷീൽഡ് ടൂർണമെന്റിൽ സൗത്ത് ഓസ്ട്രേലിയയ്ക്കെതിരായ മത്സരം പരുക്കു കാരണം ഖവാജ കളിച്ചിരുന്നില്ല. അതേസമയം ജോ ഡാവസിനെതിരെ രൂക്ഷവിമർശനവുമായി ഖവാജ രംഗത്തെത്തി. ഡാവസിന്റെ വാക്കുകൾ നുണയാണെന്നു ഖവാജ പ്രതികരിച്ചു.