CRIME

സഹോദരിമാരെ ഓരോ തവണ പീഡിപ്പിക്കുന്നതിനു മുൻപും അമ്മയും ആൺസുഹൃത്തും ചേർന്ന് നിർബന്ധിച്ച് മദ്യം കുടിപ്പിക്കും..!!! നിർണായക മൊഴിയുമായി ക്ലാസ് ടീച്ചർ..!! അമ്മക്കെതിരെ പോക്സോ കേസ് കൂടാതെ മറ്റുവകുപ്പുകളും…

· · 1 min read
Share: Copied!

കൊച്ചി: കുറുപ്പംപടി പീഡനത്തിൽ പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളെ ഓരോതവണ പീഡിപ്പിക്കുന്നതിനും മുൻപ് അമ്മയും ആൺ സുഹൃത്തും ചേർന്ന് മദ്യം നൽകിയിരുന്നതായി മൊഴി. പ്രതി ധനേഷ് വീട്ടിൽ എത്തുമ്പോഴെല്ലാം നിർബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചിരുന്നതായും പെൺകുട്ടികൾ പറഞ്ഞു. കൂട്ടുകാരിക്ക് എഴുതിയ കത്ത് കണ്ട ക്ലാസ് ടീച്ചറോട് പന്ത്രണ്ടു വയസുകാരി നടന്നതെല്ലാം പറഞ്ഞിരുന്നു. ഇതോടെയാണ് കുട്ടികളെ മദ്യം നൽകിയ ശേഷമാണ് പീഡിപ്പിച്ചിരുന്നതെന്ന വിവരം പുറത്തറിഞ്ഞത്.

ആ പണമെവിടെ? ഞങ്ങൾ ജഡ്ജിയുടെ വസതിയിൽ പണമൊന്നും കണ്ടെത്തിയിട്ടില്ല- ഫയർഫോഴ്‌സ്- സംഭവത്തിൽ റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

മദ്യം നൽകിയെന്ന് ടീച്ചർ പറഞ്ഞ വിവരം രഹസ്യ മൊഴിയിൽ ഇല്ലാത്തതിനാൽ പെൺകുട്ടികളുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. പീഡന വിവരം മറച്ചു വച്ചതിന് അമ്മയ്ക്ക് എതിരെ ചുമത്തിയ പോക്സോ കേസിൽ നിർബന്ധിപ്പിച്ചു മദ്യം നൽകിയെന്ന വകുപ്പ് കൂടി ഉൾപ്പെടുത്തി.

ലാവിഷാക്കി മോഡി: രണ്ടര വർഷത്തെ മോഡിയുടെ വിദേശയാത്രയ്ക്ക് ചെലവായത് 258 കോടി രൂപ, യു എസ് യാത്രയ്ക് മാത്രം 37 കോടി

അതേസമയം മജിസ്‌ട്രേറ്റ് കോടതി പെൺകുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. പെൺകുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു. 12,9 വയസുള്ള പെൺകുട്ടികളാണ് പീഡനത്തിനിരയായത്. മൂന്നു വർഷം മുൻപ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച പ്രതി ധനേഷ്.

പിന്നീട് പിതാവിന്റെ മരണശേഷം ധനേഷ് കുടുംബവുമായി കൂടുതൽ അടുത്തു. പിന്നീട് ശനി, ഞായർ ദിവസങ്ങളിൽ സ്ഥിരമായി വീട്ടിലെത്താനും തുടങ്ങി. ധനേഷ് ലൈംഗികമായി ഉപദ്രവിക്കുന്ന വിവരം പെൺകുട്ടികളിലൊരാൾ സുഹൃത്തിനോട് കത്തിലൂടെ വെളിപ്പെടുത്തി. സുഹൃത്ത് ഈ വിവരം സ്‌കൂൾ അധികൃതരെ അറിയിക്കുകയായിരുന്നു.

Also Read- മുടി കൈകാര്യം ചെയ്യാൻ ജെസിബി ഉപയോഗിക്കേണ്ടി വരും, സഹപ്രവർത്തകന്റെ കമന്റിനെതിരെ പരാതിക്കാരി കോടതിയിൽ, സ്ത്രീയുടെ മുടിയെ കുറിച്ചുള്ള പരാമർശം ലൈംഗിക അതിക്രമമായി കണക്കാക്കാനാകില്ല- ബോംബെ ഹൈക്കോടതി

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026