കൊച്ചി: ഫോണിൽ വാക്ക്പോരുമായി സിപിഎം ഏരിയ സെക്രട്ടറിയും സിഐയും. സി പി എം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പിബി രതീഷും രാമമംഗലം എസ്എച്ച്ഒയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.
വിളവെടുക്കരുത് എന്ന് പറഞ്ഞുകൊണ്ട് ഏരിയ സെക്രട്ടറി സിഐയെ ഭീഷണിപ്പെടുത്തുന്നത് ശബ്ദ സംഭാഷണത്തിലുണ്ട്. ഭീഷണി വേണ്ടെന്ന് എസ്എച്ച്ഒയും മറുപടി നൽകുന്നുണ്ട്.
ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് കേസെടുക്കുമെന്നും സി ഐ സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. സ്വകാര്യ സ്ഥലത്ത് കല്ലുവെട്ടുന്നതുമായി ബന്ധപ്പെട്ട പൊലീസ് നടപടിയുടെ പേരിലായിരുന്നു ഇരുവരും തമ്മിലുള്ള വാക്പോര്. ഒരാഴ്ച മുമ്പുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ഏരിയാസെക്രട്ടറിയുടെ ഫോൺ ഭീഷണിയുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ എസ്പിക്ക് എസ് എച്ച് ഒ റിപ്പോർട്ട് നൽകി.