Tag: flight

വിമാനത്തിലെ ടോയ്‌ലറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം; വായില്‍ ടോയ്‌ലറ്റ് പേപ്പര്‍ തിരുകിയ നിലയില്‍

ന്യൂഡല്‍ഹി: വിമാനത്തിലെ ടോയ്‌ലറ്റില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇംഫാലില്‍ നിന്ന് ഗുവഹാട്ടി വഴി ഡല്‍ഹിയിലേക്ക് പോയ എയര്‍ ഏഷ്യ വിമാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ വിമാനത്തില്‍ കുഞ്ഞിന്റെ അമ്മയും യാത്ര ചെയ്തിരുന്നുവെന്നാണ് സൂചന. പ്രാഥമിക അന്വേഷണത്തില്‍ ഇംഫാലില്‍ നിന്നുമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്...

എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും മൂട്ട കടി!!! മൂട്ട കടിയേറ്റ ചിത്രം സഹിതം പോസ്റ്റ് ചെയ്ത് യാത്രക്കാരി

മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും മൂട്ട കടി. യാത്രക്കാരി മൂട്ടയുടെ കടിയേറ്റ ചിത്രമടക്കം ട്വീറ്റ് ചെയ്തത് എയര്‍ ഇന്ത്യക്ക് തിരിച്ചടിയായി. അമേരിക്കയില്‍നിന്ന് കുട്ടികള്‍ക്കൊപ്പം മുംബൈയിലേക്ക് വിമാനത്തിലെത്തിയ സൗമ്യ ഷെട്ടി മൂട്ടയുടെ കടിയേറ്റ കൈയുടെ ചിത്രമടക്കം പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊരു മുംബൈ-ന്യൂവാര്‍ക്ക് വിമാനത്തിലും ഇതേ പോലുള്ള...

നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി!!! തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ തെന്നി മാറി. പുലര്‍ച്ചെ 2.18ന് ഇറക്കിയ ഖത്തര്‍ എയര്‍വേയ്സ് വിമാനമാണ് തെന്നിമാറിയത്. പൈലറ്റിന്റെ ജാഗ്രത കൊണ്ടാണ് അപകടം ഒഴിവായത്. ഈ വിമാനത്തില്‍ പോകേണ്ടവരെ 10.30നുള്ള മറ്റൊരു വിമാനത്തില്‍ യാത്രയാക്കും. ചൊവ്വാഴ്ച ഇന്‍ഡിഗോയുടെ രണ്ടു വിമാനങ്ങള്‍...

ക്യാപ്റ്റന്‍ രാജുവിന് വിമാന യാത്രക്കിടെ സംഭവിച്ചത് മസ്തിഷ്‌കാഘാതം; ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍

മസ്‌കറ്റ്: ന്യൂയോര്‍ക്കിലേക്കുള്ള വിമാന യാത്രക്കിടെ മസ്തിഷ്‌കാഘാതം സംഭവിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍. ഇന്നലെ കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെയാണ് ക്യാപ്റ്റര്‍ രാജുവിന് മസ്തിഷ്‌കാഘാതം സംഭവിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.20ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തില്‍ വച്ചാണ് ക്യാപ്റ്റന്‍...

23 എയര്‍ ഇന്ത്യാ വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി; കാരണം ഒന്നരമണിക്കൂര്‍ നെറ്റ്‌വര്‍ക്ക് തകരാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നെറ്റ്‌വര്‍ക്ക് തകരാര്‍ മൂലം 23 എയര്‍ഇന്ത്യാ വിമാനങ്ങള്‍ വൈകി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പല എയര്‍ഇന്ത്യാ വിമാനങ്ങളും അരമണിക്കൂര്‍ വരെ വൈകിയാണ് പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സാങ്കേതിക പിഴവ് മൂലം നേരിട്ട നെറ്റ്‌വര്‍ക്ക് തകരാറാണ് വിമാനങ്ങള്‍ വൈകിപ്പുറപ്പെടാന്‍ കാരണമായതെന്ന് എയര്‍ ഇന്ത്യ...

സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ടീം സഞ്ചരിച്ചിരുന്ന വിമാനത്തിന് തീ പിടിച്ചു

ഫിഫ ലോകകപ്പിന്റെ രണ്ടാം ഗ്രൂപ്പ് മല്‍സരത്തിനായി പോകവേ സൗദി അറേബ്യയുടെ ദേശീയ ഫുട്ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിന്റെ എന്‍ജിനില്‍ തീ പിടിച്ചു. തുടര്‍ന്ന് അടിയന്തരമായി വിമാനം നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്. അതേസമയം, തീപിടിത്തമായിരുന്നില്ലെന്നും പക്ഷി വന്നിടിച്ചതുകൊണ്ടുണ്ടായ പിഴവാണെന്നുമാണ് വിമാനക്കമ്പനിയുടെ വിശദീകരണം. റോസ്സിയ എയര്‍ബസ് എ319 ആണ്...

കാറോടിക്കാന്‍ മാത്രമല്ല… വിമാനം പറത്താനും അറിയാം!!! ആദ്യമായി വിമാനം പറത്തിയ അനുഭവം പങ്കുവെച്ച് മമ്മൂട്ടി

വാഹനങ്ങളോടും ഡ്രൈവിംഗിനോടുമുള്ള മമ്മൂട്ടിയുടെ കമ്പം കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാവുന്നതാണ്. എന്നാല്‍ മമ്മൂട്ടി വിമാനം പറത്തിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ വിശ്വസിച്ചേ മതിയാകൂ. സംഗതി സത്യമാണ്. മമ്മൂക്ക വിമാനം പറത്തിയിട്ടുണ്ട്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആദ്യമായി വിമാനം പറത്തിയതിന്റെ അനുഭവം...

കനത്ത കാറ്റ്; നെടുമ്പാശേരിയില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; വിമാനത്തില്‍ 200 യാത്രക്കാര്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കനത്ത കാറ്റിനെ തുടര്‍ന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. കാറ്റിന്റെ ശക്തിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് കൂടുതലായി മുന്നോട്ട് നീങ്ങി. ശ്രീലങ്കന്‍ എയര്‍വെയ്‌സാണ് ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായി മുന്നോട്ട് നീങ്ങിയത്. പൈലറ്റ് സമയോചിതമായി ഇടപെട്ടതിനാല്‍ വിമാനം തെന്നിമാറിയില്ല. വിമാനത്തില്‍ 200ഓളം...
Advertismentspot_img

Most Popular

G-8R01BE49R7