ഫ്‌ളോറിഡ: വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഫ്‌ളോറിഡയില്‍ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍-ഹോളിവുഡ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ ജെറ്റ്ബ്ലൂ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തിങ്കളാഴ്ച രാത്രി 11.10നായിരുന്നു വിമാനം ലാന്‍ഡ് ചെയ്തത്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍...
സോൾ: ദക്ഷിണ കൊറിയയിൽ വിമാനാപകടത്തിൽ 47 യാത്രക്കാർ മരിച്ചു. 181 യാത്രക്കാരുമായി തായ്‌ലൻഡിൽനിന്ന് മടങ്ങിയ ജെജു എയർലൈൻസിന്റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുവാൻ വിമാനത്താവളത്തിൽ തകർന്നത്. 6 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. അപകടം പക്ഷിയിടിച്ചെന്നാണ് പ്രാഥമിക നിഗമനം.
തീ അണച്ചതായി അഗ്നിശമനസേനാ അധികൃതർ അറിയിച്ചു....
തിരുവനന്തപുരം: വിമാനപാതയിൽ പട്ടം പറന്നതു കാരണം വിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും വൈകി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനത്തിന്റെ പറക്കലും ഏറെനേരം നിർത്തിവച്ചു.
ഇറങ്ങേണ്ട വിമാനം 11 മിനിട്ടിനുശേഷമാണ് റണ്‍വേ തൊട്ടത്. പറന്നുയരേണ്ട വിമാനം 45 മിനിട്ട് വൈകി. റൺവേയുടെ 200 അടി ഉയരത്തിലാണ്...
ചെന്നൈ: ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തിൽ സഹയാത്രികയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ 43 കാരന്‍ അറസ്റ്റില്‍. മുന്നിലെ സീറ്റിലിരുന്ന സ്ത്രീയെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചതിനാണ് സെയില്‍സ് എക്‌സിക്യൂട്ടീവായ രാജേഷ് ശര്‍മ എന്നയാളെ അറസ്റ്റ് ചെയ്തത്. രാജസ്ഥാൻ സ്വദേശിയായ ഇയാൾ വർഷങ്ങളായി ചെന്നൈയിലാണ് താമസം. ഭാരതീയ ന്യായ സംഹിത...
മുംബൈ: അറബിക്കടലിന് മുകളില്‍ രണ്ട് ബോയിങ് 777 യാത്രാ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്നും നേരിയ വ്യത്യാസത്തില്‍ രക്ഷപ്പെട്ടു. ഖത്തര്‍ എയര്‍വേസിന്റേയും ഇസ്രയേല്‍ എയര്‍ലൈന്‍സിന്റേയും വിമാനങ്ങളാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 24 ന് 35,000 അടി ഉയരത്തില്‍ അപകടകരമാം വിധം അടുത്തെത്തിയത്. കുറഞ്ഞത് പത്തു മിനിറ്റ് അകലം...
കൊച്ചി: യുവനടിയെ വിമാനത്തിൽ സഹയാത്രികൻ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. വിമാനയാത്രക്കിടെ മദ്യലഹരിയിൽ തനിക്കെതിരേ മോശം പെരുമാറ്റമുണ്ടായെന്ന് നടി പൊലീസിൽ പരാതി നൽകി. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെതിരെയാണ് മലയാളത്തിലെ യുവനടി കൊച്ചി പൊലീസിൽ പരാതി നൽകിയത്. സഹയാത്രികൻ നടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സംഭവം നടന്നശേഷം...
ന്യൂഡല്‍ഹി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് ഇനിമുതല്‍ കമ്പനികള്‍ക്ക് തീരുമാനിക്കാം. തീരുമാനം ഈ മാസം 31 മുതല്‍ നിലവില്‍വരും. കോവിഡ് പ്രമാണിച്ചു നിലവില്‍വന്ന നിയന്ത്രണങ്ങളിലാണ് ഇളവ്.
ഓരോ റൂട്ടിലും കുറഞ്ഞതും കൂടിയതുമായ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്ന രീതി മാറും. ഇതോടെ യാത്രാനിരക്കില്‍ ഇളവുകള്‍ അനുവദിക്കാനും...
മുഖ്യമന്ത്രി കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കു യാത്രചെയ്ത ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ സി.സി.ടി.വി. പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് വിമാനക്കമ്പനി ഹൈക്കോടതിയില്‍. വിമാനത്തിനുള്ളില്‍ ക്യാമറ ഉണ്ടായിരുന്നോയെന്ന കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് വിജു എബ്രഹാം ഇക്കാര്യം ആരാഞ്ഞത്. വിമാനക്കമ്പനിയുടെ...