ക്യാപ്റ്റന്‍ രാജുവിന് വിമാന യാത്രക്കിടെ സംഭവിച്ചത് മസ്തിഷ്‌കാഘാതം; ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍

മസ്‌കറ്റ്: ന്യൂയോര്‍ക്കിലേക്കുള്ള വിമാന യാത്രക്കിടെ മസ്തിഷ്‌കാഘാതം സംഭവിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍. ഇന്നലെ കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെയാണ് ക്യാപ്റ്റര്‍ രാജുവിന് മസ്തിഷ്‌കാഘാതം സംഭവിച്ചത്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.20ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തില്‍ വച്ചാണ് ക്യാപ്റ്റന്‍ രാജുവിന് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത് തുടര്‍ന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കിതും. വിമാനത്താവളത്തില്‍ നിന്നും പ്രാഥമിക ചികിത്സകള്‍ നല്‍കിയ ശേഷം മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നു.

നടന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടെന്നും ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാല്‍ മസ്‌കത്തില്‍ തന്നെ തുടരുകയാണെന്നും മകന്‍ രവി രാജ് പറഞ്ഞു.

ഈ മാസം മുപ്പതിന് അമേരിക്കയില്‍ വെച്ച് നടക്കുന്ന മകന്റെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായാണ് ക്യാപ്റ്റന്‍ രാജുവും കുടുംബവും അമേരിക്കയിലേക്ക് യാത്ര പുറപ്പെട്ടത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7