Tag: flight

റണ്‍വേ 4000 മീറ്ററാക്കും; കേരളത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് കണ്ണൂരാകും; എമിറേറ്റ്‌സ്, എത്തിഹാദ്, ഫ്‌ളൈ ദുബായ്, ഖത്തര്‍ എയര്‍വെയ്‌സ്…. കണ്ണൂരില്‍ നിന്ന് പറക്കാനൊരുങ്ങി പ്രമുഖ രാജ്യാന്തര വിമാനക്കമ്പനികള്‍…

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ 11 പ്രമുഖ രാജ്യാന്തര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും സമ്മതം അറിയിച്ചതായി വിമാനത്താവള കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു...

പരീക്ഷണ പറക്കല്‍ വിജയം; കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ യാത്രാ വിമാനം ഇറങ്ങി, ഉദ്ഘാട തീയതി ഉടന്‍ പ്രഖ്യാപിക്കും

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനം ഇറങ്ങി. 200 പേര്‍ക്കിരിക്കാവുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് ബോയിങ് 737 വിമാനം പരീക്ഷണാടിസ്ഥാനത്തില്‍ സുരക്ഷിതമായി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. ആറ് തവണ താഴ്ന്നു പറന്ന് പരിശോധന നടത്തിയ ശേഷമാണ് ലാന്‍ഡിങ്. നവംബറോടെ വിമാനത്താവളം പൂര്‍ണ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍...

ജെറ്റ് എയര്‍വേയ്‌സിനെതിരേ രൂക്ഷമായി പ്രതികരിച്ച് ദുല്‍ഖര്‍ സല്‍മാന്‍; വിമാനയാത്രയിക്കിടെ മോശം അനുഭവം

വിമാനയാത്രയ്ക്കിടെ ഉണ്ടായ മോശം അനുഭവത്തില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തി. ജെറ്റ് എയര്‍വെയ്സ് ഗ്രൗണ്ട് സ്റ്റാഫ് മോശമായി പെരുമാറിയെന്ന പരാതിയുമായാണ് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയത്. വളരെ മോശമായും അപമാനിക്കുന്ന തരത്തിലുമാണ് ജെറ്റ് എയര്‍വെയ്സ് ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത്. അവരുടെ പെരുമാറ്റവും...

‘ഫാസിസ്റ്റ് സര്‍ക്കാര്‍ തുലയെട്ടെ’… കേന്ദ്രസര്‍ക്കാരിനെതിരെ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച ഗവേഷക വിദ്യാര്‍ഥിനിക്കെതിരെ കേസെടുത്തു

ചെന്നൈ: ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദര രാജന്‍ യാത്ര ചെയ്ത വിമാനത്തില്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയെന്ന പരാതിയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിക്കെതിരെ പൊലീസ് കേസെടുത്തു. കാനഡയിലെ മോണ്‍ട്രിയാല്‍ സര്‍വകലാശാലയിലെ ഗവേഷകയും തമിഴ്നാട് സ്വദേശിനിയുമായി ലോയിസ് സോഫിയയെയാണ് തമിഴിസൈയുടെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്....

വീണ്ടും അത് സംഭവിച്ചു;19 വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചി നാവികസേന എയര്‍പോര്‍ട്ടില്‍ യാത്രാ വിമാനമിറങ്ങി; ( വീഡിയോ കാണാം) ആദ്യമെത്തിയത് എയര്‍ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍

കൊച്ചി: 19 വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ കാഴ്ചയായി കൊച്ചി വില്ലിങ്ഡന്‍ ദ്വീപിലെ വ്യോമതാവളത്തില്‍ വീണ്ടും യാത്രാവിമാനമിറങ്ങി. എയര്‍ ഇന്ത്യയുടെ ചെറുവിമാന ഉപകമ്പനിയായ അലയന്‍സ് എയറിന്റെ 70 പേര്‍ക്കു യാത്ര ചെയ്യാവുന്ന ചെറുവിമാനം എടിആര്‍ ആണ് രാവിലെ 7.30 നാണ് ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലെ ഐഎന്‍എസ്...

കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്ന് നാളെ മുതല്‍ വിമാന സര്‍വ്വീസ് ആരംഭിക്കും

കൊച്ചി: കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്ന് നാളെ മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കും. 70 പേര്‍ക്കു യാത്ര ചെയ്യാവുന്ന എടിആര്‍ വിമാനങ്ങളാണു സര്‍വീസിന് ഉപയോഗിക്കുക. എയര്‍ ഇന്ത്യ സബ്സിഡറിയായ അലയന്‍സ് എയര്‍ ബംഗളൂരുവില്‍ നിന്ന് കൊച്ചി നാവികസേന വിമാനത്താവളത്തിലേക്കാണ് സര്‍വീസ് നടത്തുക. രാവിലെ ആറിനും പത്തിനും...

പ്രവാസി ഇന്ത്യക്കാര്‍ക്ക് വന്‍ ഇളവുകളുമായി എമിറേറ്റ്‌സ്; കൊച്ചി, തിരുവനന്തപുരം ടിക്കറ്റ് നിരക്കുകള്‍ നേര്‍ പകുതിയായി

ദുബായ്: പ്രവാസി ഇന്ത്യക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. തിരുവന്തപുരം, കൊച്ചി ഉള്‍പ്പടെയുേള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സില്‍ കുറഞ്ഞ നിരക്കിലുള്ള വണ്‍വേ ടിക്കറ്റാണ് ലഭ്യമാകുക. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള നിരക്ക് നേര്‍പകുതിയായി. എയര്‍ ഇന്ത്യ അടക്കമുള്ള മറ്റു വിമാനങ്ങളില്‍ നിരക്ക് കുത്തനെ...

വെറും 1099 രൂപയ്ക്ക് യാത്രചെയ്യാം; തകര്‍പ്പന്‍ ഓഫറുമായി ഗോ എയര്‍

ലോ കോസ്റ്റ് കാരിയര്‍ വിഭാഗത്തില്‍പെടുന്ന ഗോ എയര്‍ വന്‍ ഓഫറുമായി രംഗത്ത്. തങ്ങളുടെ തെരഞ്ഞെടുത്ത സെക്ടറുകളിലേക്ക് 1,099 രൂപക്ക്(എല്ലാ നികുതിയും ഉള്‍പ്പെടെ) യാത്ര ചെയ്യാമെന്നാണ് കമ്പനിയുടെ പുതിയ ഓഫര്‍. ഈ വര്‍ഷം ഓഗസ്റ്റ് നാലിനും ഡിസംബര്‍ 31നും ഇടയിലുള്ള യാത്രക്കാണ് ഈ ആനുകൂല്യം ലഭിക്കുക....
Advertismentspot_img

Most Popular

G-8R01BE49R7