എഴുതാനും വായിക്കാനും അറിയാത്ത നബീസ എങ്ങനെ ആത്മഹത്യാ കുറിപ്പെഴുതും?… കൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച മുടിയും പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ ശേഖരിച്ച മുടിയും ഒന്ന്…, വയറ്റിലുണ്ടായിരുന്ന വിഷവും കുടിപ്പിച്ച വിഷവും ഒന്ന്.., ചെറുമകനേയും ഭാര്യയേയും കുരുക്കിയത് ശാസ്ത്രീയ തെളിവുകൾ… കൊലപാതകം മോഷണവിവരം പുറത്തുവരാതിരിക്കാൻ

പാലക്കാട്: മണ്ണാർക്കാട് നബീസ വധക്കേസിൽ ചുരുളുകൾ ഒന്നൊന്നായി അഴിക്കുകയായിരുന്നു അന്വേഷണ സംഘം ആദ്യം ചെയ്തത്. സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും എല്ലാം കൂടി സമന്വയിപ്പിച്ചപ്പോഴേക്കും അന്വേഷണ സംഘം പ്രതികളിലേക്കെത്തിയിരുന്നു. നബീസ വധക്കേസിൽ വിധിയിൽ പൂർണ തൃപ്തിയുണ്ടെന്ന് പ്രോസിക്യൂഷൻ.

മനുഷ്യർ നുണ പറഞ്ഞാലും ശാസ്ത്രം നുണ പറയില്ലെന്നും കേസിൽ പ്രധാനമായും പ്രോസിക്യൂഷനെ സഹായിച്ചത് ശാസ്ത്രീയമായ തെളിവുകളാണെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ജയൻ പറഞ്ഞു. കോടതി വിധിക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിധിയിൽ തൃപ്തനാണ്. പ്രത്യക്ഷ തെളിവുകളില്ലാതെ, സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിരത്തിയാണ് ഈ കേസ് മുന്നോട്ടുപോയത്. മനുഷ്യർ ചിലപ്പോൾ നുണ പറഞ്ഞേക്കാം, പക്ഷേ ശാസ്ത്രം നുണ പറയില്ല. ഇതിൽ പ്രോസിക്യൂഷനെ പ്രധാനമായും സഹായിച്ചത് ശാസ്ത്രീയമായ തെളിവുകളാണ്.’ -പ്രോസിക്യൂട്ടർ പറഞ്ഞു.

നബീസയുടെത് ആത്മഹത്യയാണെന്നായിരുന്നു ഒരുവാദം. ഇതിനായി പ്രതികൾ വ്യാജമായ ആത്മഹത്യാ കുറിപ്പ് വരെ എഴുതിയുണ്ടാക്കി. എന്നാൽ സ്വയം വിഷം കുടിക്കുന്നതും മറ്റൊരാൾ വിഷം കുടിപ്പിക്കുന്നതും വ്യത്യസ്തമായാണ് ആന്തരികാവയവങ്ങളിൽ കാണുക എന്നാണ് ഡോക്ടർ പറഞ്ഞത്. നബീസയുടെ ശ്വാസകോശത്തിൽ ഉൾപ്പെടെ വിഷം എത്തിയിരുന്നു. ഇതിൽനിന്ന് നബീസ സ്വയം വിഷം കഴിച്ചതല്ലെന്ന് കോടതി കണ്ടെത്തി. ഇതോടെ വളരെ മൃഗീയമായി നബീസയുടെ വായിൽ വിഷം ഒഴിച്ച് കുടിപ്പിക്കുകയായിരുന്നുവെന്ന് തെളിയിക്കാൻ കഴിഞ്ഞു.’
ആദ്യം ചീരക്കറിയിൽ വിഷം കലർത്തി നൽകി, മരിച്ചില്ലെന്നു കണ്ടതോടെ നിർബന്ധിച്ച് വിഷം കഴിപ്പിച്ചു, ഒരു ദിവസം വീട്ടിൽ സൂക്ഷിച്ച ശേഷം മൃതദേഹം റോഡ് സൈഡിലുപേക്ഷിച്ചു, വഴിത്തിരിവായത് എഴുത്തും വായനയുമറിയാത്ത നബീസയുടെ ആത്മഹത്യാ കുറിപ്പ്- മണ്ണാർക്കാട് നബീസ വധക്കേസിൽ ദമ്പതികൾക്ക് ജീവപര്യന്തം തടവ്

അതുപോലെ കൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച, മരിച്ച നബീസയുടെ മുടിയും പോസ്റ്റുമോർട്ടം ചെയ്യുന്ന സമയത്ത് ഡോക്ടർ ശേഖരിച്ച മുടിയും ഒന്നാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു.

റംസാൻ കാലത്താണ് കൊലപാതകം നടന്നത്. വൈകുന്നേരം നോമ്പുതുറക്കാനായി നബീസ ആദ്യം ചിറയ്ക്കൽപടിയിലെ വീട്ടിൽ പോയി മടങ്ങി വരുമ്പോഴാണ്‌ മണ്ണാർക്കാട് നിന്ന് പ്രതികൾ കൂട്ടിക്കൊണ്ടുപോയത്. പോകുന്ന വഴി അവർ വാങ്ങിയ സാധനങ്ങൾ കടക്കാർ തിരിച്ചറിഞ്ഞു. ഇത്തരത്തിലുള്ള എല്ലാ തെളിവുകളും ഒരു വിടവുമില്ലാതെ കോർത്തിണക്കിയാണ് കേസ് തെളിയിക്കാൻ കഴിഞ്ഞത്.’ -പ്രോസിക്യൂട്ടർ പറഞ്ഞു.

നബീസയെ ഇവർ വാടകയ്ക്കു താമസിക്കുന്ന മണ്ണാർക്കാട് നമ്പിയാംകുന്നിലെ വീട്ടിലേക്കു കൊണ്ടുപോയത്. അവിടെ വച്ച് ഭക്ഷണത്തിൽ വിഷം കലർത്തി നൽകി. എന്നാൽ ഇതു കഴിച്ച നബീസയ്ക്ക് ഒന്നും സംഭവിച്ചില്ലെന്നു മനസിലാക്കിയ പ്രതികൾ പിന്നീട് ബലമായി വായിൽ വിഷം ഒഴിച്ചുനൽകിയും കൊലപ്പെടുത്തിയെന്നാണു കേസ്.

കൊലപ്പെടുത്തിയ ശേഷം ഒരു ദിവസം വീട്ടിൽ കിടത്തിയ മൃതദേഹം പിറ്റേദിവസം പുലർച്ചെ മൃതദേഹം കാറിൽ കൊണ്ടുപോയി ആര്യമ്പാവ് റോഡിലെ ചെട്ടിക്കാട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പറയുന്നു. അസ്വഭാവിക മരണത്തിനു നാട്ടുകൽ പോലീസാണു കേസ് രജിസ്റ്റർ ചെയ്തത്. മൃതദേഹത്തിനുസമീപമുള്ള ബാഗിൽനിന്ന് ആത്മഹത്യാക്കുറിപ്പും നബീസയുടെ ഫോണും കണ്ടെടുത്തിരുന്നു. എന്നാൽ നബീസയ്ക്ക് എഴുതാൻ അറിയില്ലെന്നു ബന്ധുക്കളും നാട്ടുകാരും പോലീസിനെ അറിയിക്കുകയായിരുന്നു.

വീട്ടിൽനിന്നു സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നു ബഷീറിനെയും ഭാര്യയെയും വീട്ടിൽനിന്നു മുൻപ് നബീസ പുറത്താക്കിയിരുന്നു. സ്വർണം മോഷ്ടിച്ചതു നബീസ ബന്ധുക്കളോടും മറ്റും പറഞ്ഞതിലുള്ള വൈരാഗ്യവും ബഷീറിന്റെ മാതാവിന്റെ സ്വർണം കാണാതായതുസംബന്ധിച്ചുള്ള സംശയങ്ങൾ പുറത്തുവരാതിരിക്കാനുമാണു പ്രതികൾ കൊലപാതകം ആസൂത്രണംചെയ്തതെന്നു കുറ്റപത്രത്തിൽ പറയുന്നു.

കൂടാതെ ഭർതൃപിതാവ് മുഹമ്മദിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഫസീല. ആ കേസിൽ അഞ്ചുവർഷം കഠിനതടവും അരലക്ഷംരൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്. ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കേ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

​ഗ്രീഷ്മയുടെ വീട്ടിൽ നിന്നിറങ്ങിയതെ ചതി വന്നവഴി മനസിലായി.. കൂട്ടുകാരനോടുമാത്രം പറഞ്ഞു ​ഗ്രീഷ്മ ചതിച്ചു… പിന്നീട് പ്രണയിനിയെ ഒറ്റിക്കൊടുക്കാത്ത മൗനം… ഇനി ജീവിതത്തിലേക്ക് തിരിച്ചുവരവില്ലെന്നു മനസിലാക്കി പിതാവിനോട് പറഞ്ഞു മരണം വന്ന വഴി…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7