യുഡിഎഫ് മുന്നേറുമെന്ന് സര്‍വേ; ആലത്തൂരും, കണ്ണൂരും എല്‍ഡിഎഫിന് നഷ്ടമാകുമെന്ന് പ്രവചനം

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം പ്രവചിച്ച് മനോരമ കാര്‍വി ഇന്‍സൈറ്റ്‌സിനൊപ്പം നടത്തിയ സര്‍വേ. കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെ 10 എണ്ണത്തിലെ ഫലം പ്രവചിച്ചപ്പോള്‍ എട്ടിടത്തും യുഡിഎഫിന് അനുകൂലം എന്നാണ് സര്‍വേ പറയുന്നത്. രണ്ടു മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ പ്രവചിക്കുന്നത്. ചാലക്കുടിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്നാണ് സര്‍വേ വിലയിരുത്തുന്നത്. ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പമെന്ന് പറയുന്ന സര്‍വേ. യുഡിഎഫിന് ആലത്തൂര്‍, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം മണ്ഡലങ്ങള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നു.

ആലപ്പുഴയും ആറ്റിങ്ങലും എല്‍ഡിഎഫ് നേടുമെന്നും സര്‍വേ പറയുന്നു. ചാലക്കുടിയില്‍ ഇരു മുന്നണികളും ഫോട്ടോഫിനിഷിലേയ്ക്ക് എന്നാണ് പറയുന്നത്. ചാലക്കുടിയില്‍ യുഡിഎഫിന് 40 ശതമാനം വോട്ടും എല്‍ഡിഎഫിന് 39 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്.

ആറ്റിങ്ങലില്‍ എല്‍ഡിഎഫിന് 44 ശതമാനം വോട്ടും യുഡിഎഫിന് 38 ശതമാനം വോട്ടും എന്‍ഡിഎയ്ക്ക് 13 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്. എറണാകുളത്ത് യുഡിഎഫ് 41 ശതമാനം വോട്ട് നേടും. എല്‍ഡിഎഫ് 39 ശതമാനം വോട്ടും എന്‍ഡിഎ 11 ശതമാനവും. ഇടുക്കിയില്‍ യുഡിഎഫ് 44, എല്‍ഡിഎഫ് 39, എന്‍ഡിഎ ഒമ്പത് ശതമാനം.

കണ്ണൂരും കാസര്‍കോടും യുഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് സര്‍വേ പറയുന്നത്. കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫ്: 49 ശതമാനം, എല്‍ഡിഎഫ്: 38 ശതമാനം, എന്‍ഡിഎ: 9 ശതമാം എന്ന രീതിയിലാണ് വോട്ടുനില. കാസര്‍കോട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന് 43 ശതമാനം വോട്ട് ലഭിക്കും എന്നാണ് സര്‍വേ പറയുന്നത്. എല്‍ഡിഎഫ്: 35 ശതമാനം വോട്ട് കിട്ടും.

എറണാകുളവും ഇടുക്കിയും യുഡിഎഫ് പിടിക്കും. എറണാകുളത്ത് യുഡിഎഫ് 41 ശതമാനം വോട്ട് നേടും. എല്‍ഡിഎഫ് 33 ശതമാനം വോട്ട് നേടും. എന്‍ഡിഎ വോട്ട് 11 ശതമാനമാണ്. ഇടുക്കിയില്‍ ഡീന്‍ കുര്യക്കോസ് യുഡിഎഫിനായി 44 ശതമാനം വോട്ട് പിടിക്കും. എല്‍ഡിഎഫ് 39 ശതമാനമാണ് വോട്ട് പിടിക്കുക. എന്‍ഡിഎ വോട്ട് ശതമാനം 9 ആയിരിക്കും

പെരിയ കൊലപാതകം വലിയ ചര്‍ച്ചയായ സമയത്ത് എടുത്ത സര്‍വേയെന്നതാകാം കാസര്‍കോട്ടെ ഫലസൂചനയെ സ്വാധീനിച്ചത് എന്ന് സര്‍വേ പറയുന്നു. കോട്ടയത്ത് അഭിപ്രായ സര്‍വേ ഫലത്തില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. സംസ്ഥാനത്ത് കടുത്ത പോരാട്ടം നടക്കുന്ന കൊല്ലത്തും യുഡിഎഫിന് മേല്‍ക്കൈയെന്നാണ് സര്‍വേ പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7