തിരുവനന്തപുരം: ഭക്ഷ്യവിഷബാധയെത്തുടര്ന്ന് സംസ്ഥാനത്ത് തുടര്ച്ചയായ മരണങ്ങളുണ്ടാവുന്നതില് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതില് സര്ക്കാര് പൂര്ണ്ണമായും പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. സര്ക്കാരിന്റെ കാലം മുതല്ക്കെ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില് ഒന്നാം സ്ഥാനത്തായിരുന്ന കേരളം, 2022-ല് ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്...
കാസർകോട് : സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം. കാസർകോട്ട് കുഴിമന്തി കഴിച്ചതിനു പിന്നാലെ പെൺകുട്ടി മരിച്ചു. കോളജ് വിദ്യാർഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവതി(19) ആണ് മരിച്ചത്. കഴിഞ്ഞ 31ന് രാത്രി ഓൺലൈനിൽ ഓർഡർ ചെയ്ത കുഴിമന്തി കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. സഹോദരൻ ഉൾപ്പെടെ...
കൊച്ചി: മട്ടാഞ്ചേരി കായിയാസ് ഹോട്ടലില് ബിരിയാണിയില്നിന്ന് പഴുതാരയെ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃശ്ശൂര് സ്വദേശികളായ ഒരു കുടുംബം ഹോട്ടലില് നിന്നും ഭക്ഷണം കഴിച്ചപ്പോഴാണിത്. തുടര്ന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര് നടത്തിയ പരിശോധനയില് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലെ വൃത്തിഹീനമായ സാഹചര്യങ്ങളും പരിശോധനയില് കണ്ടെത്തി. ഇതിനെത്തുടര്ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ്...
മഞ്ജു വാര്യര് നായികയായി എത്തുന്ന ആയിഷ എന്ന ചിത്രത്തിന്റെ ട്രെയിലര് പുറത്തിറങ്ങി. മഞ്ജു വാര്യര് തന്നെയാണ് ട്രെയിലറില് നിറഞ്ഞു നില്ക്കുന്നത്. നവാഗതനായ ആമിര് പള്ളിക്കല് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ 'കണ്ണില് കണ്ണില്' എന്ന ഗാനം മഞ്ജു വാര്യരിന്റെ നൃത്തരംഗങ്ങള്കൊണ്ട്...
പുതുവത്സരാഘോഷത്തിനു ശേഷം തിരിച്ചുവരുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് അഞ്ജലിയുടെ സുഹൃത്ത് നിധി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പാർട്ടിക്കിടെ അഞ്ജലി സിങ് മദ്യപിച്ചിരുന്നതായും എന്നിട്ടും സ്കൂട്ടറിൽ തിരികെ പോകണമെന്ന് നിർബന്ധം പിടിച്ചതായും നിധി വെളിപ്പെടുത്തി.
കൊല്ലപ്പെട്ട അഞ്ജലി സിങ്ങിന്റെ കുടുംബ ഡോക്ടറും അഞ്ജലി മദ്യപിച്ചിരുന്നുവെന്ന ആരോപണം തള്ളിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ...
കോഴിക്കോട് : അടുത്തവര്ഷം മുതല് കലോത്സവ മാന്വല് പരിഷ്ക്കരിക്കുമെന്നും കലോത്സവത്തിന് സസ്യാഹാരവും മാംസാഹാരവും വിളമ്പുമെന്നും മന്ത്രി വി.ശിവന്കുട്ടി. കലോത്സവത്തിന് സ്ഥിരമായി സസ്യാഹാരം മാത്രം വിളമ്പുന്നതുമായി ബന്ധപ്പെട്ടുയര്ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയും ആളുകള് പങ്കെടുക്കുന്ന സ്ഥലത്ത് മാംസാഹാരം നല്കാന് ഉള്ള പ്രയാസം കണക്കില് എടുത്താണ് അത്തരം...
മുംബൈ: എയര് ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസില് മദ്യലഹരിയിലായ യാത്രക്കാരന് സഹയാത്രികയുടെ ശരീരത്തില് മൂത്രമൊഴിച്ചെന്ന് പരാതി. ന്യൂയോര്ക്കില് നിന്നും ഡല്ഹിയിലേക്കുള്ള വിമാനത്തിലാണ് യാത്രക്കാരന് സ്ത്രീയ്ക്കുനേരെ ലൈംഗികാവയവപ്രദര്ശനം നടത്തുകയും മൂത്രമൊഴിക്കുകയും ചെയ്തത്. വിമാനത്തിലെ ജീവനക്കാരോട് അറിയിച്ചിട്ടും ഇവര് നടപടിയൊന്നും എടുത്തില്ലെന്നും യാത്രക്കാരി ആരോപിച്ചു.
പരാതി ടാറ്റാ ഗ്രൂപ്പ്...