Tag: politics

ജനപിന്തുണയേറും…, കാണാൻ പോകുന്നേയുള്ളൂ…!!! വനനിയമ ഭേദഗതി വേണ്ടെന്ന് വച്ചത് ജനപക്ഷത്ത് നിൽക്കുന്ന സർക്കാരാണെന്ന് തെളിയിച്ചു.., തീരുമാനം വൈകിയില്ല…!! അവരുടെ ആത്മാർത്ഥത സംശയിക്കുന്നില്ലെന്നും ബിഷപ് ജോസഫ് പാംപ്ലാനി…

തിരുവനന്തപുരം: വനനിയമ ഭേദ​ഗതി ഉപേക്ഷിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ബിഷപ്പ് ജോസഫ് പാംപ്ലാനി. സർക്കാരിന്റെ തീരുമാനത്തിൽ ആശ്വാസവും സന്തോഷവുമുണ്ടെന്ന് പറഞ്ഞ പാംപ്ലാനി മലയോര കർഷകരുടെ ആശങ്കകളെ സർക്കാർ ഗൗരവത്തിൽ എടുത്തെന്നും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നു. ജനപക്ഷത്ത് നിൽക്കുന്ന സർക്കാരിന്റെ നിലപാടായി കാണുന്നു....

24 മണിക്കൂറും മകന് പിന്നാലെ നടക്കാൻ അമ്മയ്ക്കാകുമോ..? മകൻ കേസിൽപ്പെട്ടാൽ അമ്മയാണോ ഉത്തരവാദി..? രണ്ടു പഫ് മാത്രമേ വലിച്ചുള്ളൂ എന്ന് പറയാൻ മന്ത്രി സജി ചെറിയാന് നാണമില്ലേ..? പ്രതിഭയ്ക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രൻ…!!!

കായംകുളം: മകൻ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ സിപിഎം എംഎൽഎ യു. പ്രതിഭയ്‌ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മകൻ കേസിൽപ്പെട്ടാൽ അമ്മയാണോ ഉത്തരവാദിയെന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു. സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടത്. 24 മണിക്കൂറും മകന്...

നിരോധനാജ്ഞ ലംഘിച്ച നടി ഖുശ്ബു അറസ്റ്റിലായി…!! ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചതിനാണ് മഹിളാ മോർച്ച സംഘത്തെ അറസ്റ്റ് ചെയ്തത്…!!!

ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച മഹിളാ മോർച്ച നേതാക്കളെ അറസ്റ്റ് ചെയ്തു. നടി ഖുശ്ബു ഉൾപ്പടെ ഉള്ളവരാണ് മധുരയിൽ അറസ്റ്റിലായത്. പ്രതിഷേധ റാലി നടത്താൻ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ച് ഖുശ്ബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധം...

എത്ര ശിക്ഷ ലഭിച്ചാലാണ് സിപിഎം നേതാക്കള്‍ കൊലവാള്‍ താെഴ വെക്കാൻ തയ്യാറാവുക..? ടി.പി വിധത്തിനുശേഷം പാർട്ടി നേതാക്കള്‍ വീണ്ടും കൊലപാതകത്തിനിറങ്ങി…!! പെരിയ ഇരട്ടക്കൊലക്കേസ് വിധിയിൽ കെ.കെ. രമയുടെ പ്രതികരണം….

കോഴിക്കോട്: സിപിഎം നേതാക്കളുടെ പങ്ക് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതാണ് പെരിയ ഇരട്ടക്കൊലക്കേസിന്റെ വിധിയെന്ന് കെ.കെ.രമ എംഎല്‍എ. എത്ര ശിക്ഷ ലഭിച്ചാലാണ് സിപിഎം നേതാക്കള്‍ കൊലവാള്‍ താെഴ വെക്കാൻ തയ്യാറാവുക എന്നും രമ ചോദിച്ചു. ടി.പി വിധത്തിനുശേഷം പാർട്ടി നേതാക്കള്‍ വീണ്ടും കൊലപാതകത്തിനിറങ്ങിയെന്നും രമ ചൂണ്ടിക്കാട്ടി. സി.ബി.ഐ...

വീണ ജിഎസ്ടി പോലും അടച്ചില്ല…!!! വിവരാവകാശ രേഖ പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍…!! നികുതി അടയ്ക്കാതിരുന്നത് ഒരു കോടി 72 ലക്ഷം രൂപയ്ക്ക്…

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ സിഎംആര്‍എല്ലില്‍ നിന്നും കിട്ടിയ പണത്തിന് സേവന നികുതി അടച്ചില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ടി വീണയ്ക്ക് സേവന നികുതി രജിസ്‌ട്രേഷന്‍ പോലും ഇല്ല. ഇക്കാര്യം വ്യക്തമാക്കുന്ന ബംഗളൂരു കമ്മിഷണറേറ്റ് ടാക്‌സില്‍ നിന്ന് കിട്ടിയ വിവരാവകാശ രേഖ മാത്യു...

വർഗീയവാദികളും തീവ്രവാദികളും കേരളത്തിലും തലപൊക്കാൻ നോക്കുകയാണ്…!! വിജയരാഘവൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല..!! പാർട്ടി നയമാണ് പറഞ്ഞത്…!!! പിന്തുണച്ച് ശ്രീമതി

തിരുവനന്തപുരം: മുസ്‌ലിം വർഗീയചേരിയുടെ പിന്തുണ നേടിയാണു രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽനിന്നു പാർലമെന്റിലെത്തിയതെന്നു പറഞ്ഞ പിബി അംഗം എ.വിജയരാഘവനെ ന്യായീകരിച്ച് കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി. വിജയരാഘവൻ പാർട്ടി നയമാണ് പറഞ്ഞതെന്നും തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ശ്രീമതി പറഞ്ഞു. വർഗീയവാദികളും തീവ്രവാദികളും കേരളത്തിലും...

രാഹുൽ ഗാന്ധിയുടെ കയ്യിലുള്ളത് ഭരണഘടനയുടെ ശൂന്യമായ പകർപ്പ്..!!! കോൺഗ്രസ് കാണിക്കുന്നത് രാജ്യത്തോടുള്ള വഞ്ചന..!!! മാറ്റങ്ങൾ കൊണ്ടുവരാൻ ഭരണഘടനയിൽ തന്നെ വ്യവസ്ഥയുണ്ട്…!! 55 വർഷത്തെ ഭരണത്തിനിടയിൽ കോൺഗ്രസ് 77 തവണ ഭരണഘടന ഭേദഗതി ചെയ്തുവെന്നും...

ന്യൂഡൽഹി: ‘ഒരു രാജ്യം ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ്’ ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന ഭരണഘടന ചർച്ചകൾക്കിടെ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ കയ്യിലുള്ളത് ഭരണഘടനയുടെ ശൂന്യമായ പകർപ്പാണെന്നും കോൺഗ്രസ് കാണിക്കുന്നത് രാജ്യത്തോടുള്ള വഞ്ചനയാണെന്നും അമിത് ഷാ പറഞ്ഞു....

കോൺഗ്രസ് ഭരണം പിടിച്ചേ അടങ്ങൂ…!! സംസ്ഥാനഘടകം ഉൾപ്പെടെ എല്ലാ ജില്ലാ കമ്മറ്റികളും പിരിച്ചുവിട്ടു…!!! ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഖാർഗെയുടെ നീക്കം…

ലക്നൗ: കോൺഗ്രസിൻ്റെ ഉത്തർപ്രദേശ് സംസ്ഥാന ഘടകം ഉൾപ്പെടെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ട് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രദേശ്, ജില്ല, സിറ്റി, ബ്ലോക്ക് കമ്മിറ്റികളാണ് അടിയന്തരമായി പിരിച്ചുവിട്ടത്. കോൺഗ്രസിന്റെ സംസ്ഥാന ഘടകം പുനഃസംഘടിപ്പിക്കാനും താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനുമാണ് നീക്കമെന്നാണ് വിവരം. ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷം...
Advertismentspot_img

Most Popular

G-8R01BE49R7