ചേട്ടാ ദയവായി അവിടെയും ഇവിടെയും ഒക്കെ സൂം ചെയ്ത് ചിത്രങ്ങളും വീഡിയോകളും ഇടരുതെന്ന് പാപ്പരാസികളോട് അഭ്യർത്ഥിച്ച് നടിയും ഇൻഫ്ളുൻസറുമായ അപൂർവ്വ മുഖിജ. മുംബൈയിൽ പാപ്പാരസികൾക്ക് മുന്നിൽ ഫോട്ടോയ്ക്ക്പോസ് ചെയ്യവെയാണ് മാന്യമായ ചിത്രങ്ങൾ എടുക്കാനായി അപൂർവ്വ അഭ്യർത്ഥിച്ചത്.
”അവിടെയും ഇവിടെയും ഒക്കെ സൂം ചെയ്ത് ചിത്രങ്ങളും വീഡിയോകളും ഇടരുത്” എന്നാണ് ശരീരഭാഗങ്ങൾ സൂചിപ്പിച്ചു കൊണ്ട് നടി പറയുന്നത്. നടിയുടെ അഭ്യർഥനാ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്. വീഡിയോക്ക് താഴെ നിരവധി കമന്റുകളും എത്തുന്നുണ്ട്.
അതേസമയം സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലിഖാന്റെ ചിത്രത്തിലൂടെയാണ് അപൂർവ്വ അഭിനയരംഗത്തേക്കെത്തിയത്. പക്ഷെ ഈ വർഷം ആദ്യം തന്നെ അപൂർവ്വ വിവാദങ്ങളിൽ നിറഞ്ഞിരുന്നു. സമയ് റെയ്നയുടെ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് ഷോയെ തുടർന്ന് അപൂർവ്വയ്ക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. നടിയുടെ ഇൻസ്റ്റഗ്രാം പേജിലെ കണ്ടന്റുകൾ എല്ലാം നീക്കുകയും ചെയ്തിരുന്നു.
View this post on Instagram