കൊച്ചി: യൂട്യൂബർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കൊച്ചി പോലീസിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം. നിരന്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണ് യൂട്യൂബർ ഷാജൻ സ്‌കറിയ. എന്നിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു പോലീസിനോടുള്ള കോടതിയുടെ ചോദ്യം.
ഇതിനു മറുപടിയായി ഷാജൻ സ്‌കറിയ ഒളിവിലെന്ന പോലീസ് വാദത്തിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. ഷാജൻ സ്‌കറിയ പ്രതിദിനം യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ. ഇത്രയധികം പ്രശ്നക്കാരനായ ഷാജൻ സ്കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നും കോടതി ചോദിച്ചു. ഡോക്ടറുടെ ഫോൺ ചോർത്തിയെന്ന കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് വിമർശനം.
കടവന്ത്ര പോലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി നേരത്തെ ഷാജൻ സ്‌കറിയയെക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം.
















































