BREAKING NEWS

പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നൽകിയത് ഒരു വർഷവും, ഒൻപത് മാസവും കഴിഞ്ഞ്, അറസ്റ്റ് നടപടി ക്രമങ്ങൾ പാലിക്കാതെ, പരാതിക്കാരി വിദേശത്തായതിനാൽ എംഎൽഎ ജാമ്യത്തിൽ ഇറങ്ങിയാൽ ഭീഷണിപെടുത്തും എന്ന വാദം നിലനിൽക്കില്ല, ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിൻറെ അടുത്തത്തിൽ!! ജാമ്യ വിധിയുടെ വിശദാംശങ്ങൾ പുറത്ത്

· · 1 min read
Share: Copied!

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച വിധിയുടെ വിശദാംശങ്ങൾ പുറത്ത്. പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് ഉച്ചയ്ക്ക് മുൻപാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സമൂഹ മാധ്യമ ഭീഷണിയും പാടില്ലെന്നും കോടതി വ്യക്തമാക്കുന്നു.

അതേസമയം രാഹുലിനെ എസ്ഐടിക്ക് കൂടുതൽ കസ്റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം നൽകുന്നു എന്ന് കോടതി പറഞ്ഞു. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിൻറെ അടുത്ത ഘട്ടത്തിലാണെന്നും കോടതി ജാമ്യ ഉത്തരവിൽ പറയുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്, രാഹുലിൻറെ അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചല്ല എന്നും ഉത്തരവിൽ പറയുന്നു. കൂടാതെ,പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നൽകാൻ വൈകി (ഒരു വർഷം, ഒൻപത് മാസം) എന്ന പ്രതിഭാഗത്തിൻറെ വാദവും കോടതി അം​ഗീകരിച്ചു.

പരാതിക്കാരി വിദേശത്ത് ആയതിനാൽ എംഎൽഎ ജാമ്യത്തിൽ ഇറങ്ങിയാൽ ഭീഷണിപെടുത്തും എന്ന പ്രോസിക്യൂഷന്റെ വാദം നിലനിൽക്കില്ലെന്നും കേസിൽ നേരിട്ടുള്ള മറ്റ് സാക്ഷികളും ഇല്ല അതുകൊണ്ടുതന്നെ എസ്ഐടി കസ്റ്റഡി ഇനി വേണ്ട. അതിനാൽ ജാമ്യം അനുവദിക്കുന്നു എന്നും കോടതി വ്യക്തമാക്കി.

ആദ്യ കേസാകുമ്പോൾ സ്ഥിരം കുറ്റവാളിയാണെന്ന് എങ്ങനെയാണെന്ന് പറയാൻ കഴിയുന്നത്?, യുവതി പിന്നീടും പാലക്കാട് പോയതായി കാണുന്നു, അതിനാൽ ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധമെന്നാണ് മനസിലാക്കുന്നത്- ഹൈക്കോ‌ടതി, രാഹുൽ എംഎൽഎയ്ക്കെതിരായ കേസിൽ വാദം തുട‌രുന്നു

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026