ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ്റെ ഒഫീഷ്യൽ ട്രയിലർ എത്തി.
നിരവധി വൈകാരിക മുഹൂർത്തങ്ങൾ ട്രയിലറിൽ ഉടനീളം കാണാം. കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളാലും ട്രയിലർ ഇതിനകം പ്രേക്ഷകരെ ഏറെ ആകർഷിക്കപ്പെട്ട തായി നവമാധ്യങ്ങളുടെ പ്രതികരണത്തിലൂടെ മനസ്സിലാക്കുവാൻ കഴിയും.
സാറെ എവിഡൻസു വേണം…അല്ലാതെ ഏതെങ്കിലും ഭ്രാന്തൻ എന്തെങ്കിലും പറഞ്ഞാൽ തെളിവാകുമോ?
ആൻ്റെണീ…നിൻ്റെ ഈ സ്വഭാവമാണ് നീ ഈ സർക്കിളിൽത്തന്നെ കിടന്നു കറങ്ങുന്നത്….
രണ്ടു വഴിക്കല്ല നീങ്ങുന്നതെങ്കിൽ ഇനി ഇവിടുന്ന് സംഭവിക്കുന്നതിൻ്റെയെല്ലാം നിങ്ങളായിരിക്കും ഉത്തരവാദി…
ഈ ട്രയിലറിൽ നിന്നും കേൾക്കുന്ന ഈ സംഭാഷണങ്ങളിലെ ചില പ്രസക്തഭാഗങ്ങളാ
ണിവ.
ബിജു മേനോൻ്റെ മുന്നിൽജോജു ജോർജിൻ്റെ ഒരു ഭീഷണി സ്വരം പോലെയാണ് ഇനി സംഭവിക്കുന്നതിൻ്റെയെല്ലാം ഉത്തരവാദി നിങ്ങളാണന്ന സംഭാഷണത്തിൽ നിന്നും മനസ്സിലാകുന്നത്.
തീതി പാലകനായ ആൻ്റെണി യുടെ മുന്നിലേക്കാണ് ഈ വാക്കുകൾ. അതു പറയുന്ന കഥാപാത്രം ആര്? അയാളുടെ ലക്ഷ്യമെന്ന്?
ഈ പിരിമുറുക്കമാണ് ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്.
ഈ രണ്ടു പേരുടേയും ആത്മസംഘർഷം അവരിലേക്ക് എത്തപ്പെടുന്ന മറ്റു കഥാപാത്രങ്ങൾ….
ഒരു പൊലീസ് കഥയാണ് ഈ ചിത്രമെന്ന് പ്രേഷകനെ ബോധ്യപ്പെടുത്തുന്നു ഈ ട്രയിലർ.
തുടക്കം മുതൽ ഉദ്വേഗത്തിൻ്റെ ചട്ടക്കൂട്ടിൽ നിർത്തിക്കൊണ്ടാണ് ഈ ചിത്രത്തെ ജീത്തു ജോസഫ് അവതരിപ്പിക്കുന്നത്.
തനതായ അഭിനയ സിദ്ധി കൊണ്ട് പ്രേക്ഷക മനസ്സിൽ ഏറെ ഇടം നേടിയ രണ്ട് അഭിനയ പ്രതിഭകളാണ് ബിജു മേനോനും, ജോജു ജോർജ്യം ഇരുവരും നേർക്കുനേർ നിന്ന് ഏറ്റുമുട്ടുകയാണ് ഈ ചിത്രത്തിലൂടെ.
സമീപകാല മലയാള സിനിമയിലെ ഏറ്റവും ശക്തമായ രണ്ടു കഥാപാത്രങ്ങളാ
യിരിക്കും ഇവരുടേത്.
അത്രയും അഭിനയ പ്രാധാന്യം നിറഞ്ഞ അതിശക്തമായ കാപാത്രങ്ങൾ.
ഡിനു തോമസ് ഈ ലൻ്റെ തിരക്കഥയിലാണ് ജീത്തു ജോസഫ് ഈ ചിത്രത്തെ അണിയിച്ചൊരുക്കു ന്നത്.
ആഗസ്റ്റ് മുപ്പതിന് പ്രദർശനത്തിനെ
ത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായിട്ടാണ്
ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്.
ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് ടൈം സ്റ്റോറീസ്, സിനി ഹോളിക്സ് എന്നിവരുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – കെറ്റിനാ ജീത്തു മിഥുൻ ഏബ്രഹാം
.’കോ പ്രൊഡ്യൂസേർസ് – ടോൺസൺ സുനിൽ രാമാടി, പ്രശാന്ത് നായർ ‘ ലെന, നിരഞ്ജനഅനൂപ്, ഇർഷാദ്,, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്,,മനോജ്
കെ.യു.,ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഡിനു തോമസ്
ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം -വിഷ്ണു ശ്യാം.
ഛായാഗ്രഹണം – സതീഷ് ക്കുറുപ്പ്.
എഡിറ്റിംഗ്- വിനായക് .
കലാസംവിധാനം. പ്രശാന്ത് മാധവ്
മേക്കപ്പ് -ജയൻ പൂങ്കുളം.
കോസ്റ്റ്യും ഡിസൈൻ – ലിൻഡ ജീത്തു.
സ്റ്റിൽസ് – സബിത്ത് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അറഫാസ് അയൂബ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ഫഹദ് (അപ്പു),അനിൽ.ജി. നമ്പ്യാർ
പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവെട്ടത്ത്.
ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ജനുവരി മുപ്പതിന് ഗുഡ് വിൽ എൻ്റെർടൈൻമെൻ്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.

















































