തിരുവനന്തപുരം: എംഎൽഎ വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ ശ്രീലേഖ. നെയിം ബോർഡിൻറെ ചിത്രങ്ങളും സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. R ശ്രീലേഖക്കെതിരെ മുഖ്യമന്ത്രിക്ക് അഭിഭാഷകൻ പരാതി നൽകിയ സംഭവത്തിലും അവർ ഫേസ്ബുക്കിൽ പ്രതികരിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലായിരുന്നു കൗൺസിലറുടെ പ്രതികരണം.
‘ഏതോ കമ്മി വക്കീൽ എന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണമെന്ന് പരാതി എഴുതി മുഖ്യമന്ത്രിക്ക് നേരിട്ട് നൽകി’?…
‘ഏതോ ഒരു കമ്യൂണിസ്റ്റ് വക്കീൽ മുഖ്യമന്ത്രിക്ക് തനിക്കെതിരെ പരാതി നൽകി. എംഎൽഎയുടെ ഓഫീസിൽ അതിക്രമിച്ചു കയറിയെന്നാണ് പരാതി. അനന്തര നടപടിക്ക് പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി എന്നാണ് അറിയുന്നത്. ഇതിനെയാണ് ഓല പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്ന് പറയുന്ന’തെന്നും അവർ ഫേസ്ബുക്കിൽ പരിഹസിച്ചു.


















































