BREAKING NEWS

പരിപാടിക്കിടെ സ്റ്റേജിൽ കയറി പത്തനംതിട്ട പോലീസ് ഡിജെ കലാകാരന്റെ ലാപ്ടോപ്പ് ചവിട്ടിപ്പൊട്ടിച്ചു!! നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രിയുടെ ഓഫിസ്, അന്വേഷണം എഡിജിപിക്ക്

· · 1 min read
Share: Copied!

പത്തനംതിട്ട: ആഘോഷ പരിപാടികൾക്കിടെ സ്റ്റേജിൽ കയറി ലാപ്ടോപ്പ് ചവിട്ടിപ്പൊട്ടിച്ച് പത്തനംതിട്ട പോലീസ്. പരിപാടിക്കിടെ ഡിജെ കലാകാരൻ അഭിറാം സുന്ദറിന്റെ ലാപ്ടോപ്പാണ് പൊട്ടിച്ചത്. പരിപാടിക്കിടെ സ്റ്റേജിലേക്ക് കയറിയ പോലീസുകാരൻ ലാപ്ടോപ്പിന് ചവിട്ടുന്ന ദൃശ്യങ്ങൾ അടക്കം അഭിരാം സുന്ദർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

സംഭവത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അഭിരാമിന് ഉറപ്പ് നൽകി. അഭിരാമിനെ ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകി. സംഭവത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം നടത്തും. പോലീസ് ഇടപെടലുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്.

അതേസമയം പത്തനംതിട്ട പോലീസ് അതിക്രമം അന്വേഷണം പ്രഖ്യാപിച്ചുവെന്ന് ഡിജിപി രവാഡ ചന്ദ്രശേഖർ അറിയിച്ചു. എന്താണ് നടന്നതെന്ന് പരിശോധിക്കും. സംസ്ഥാനത്തൊട്ടാകെ ആയിരത്തോളം പുതുവത്സര പരിപാടികൾ നടന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് പോലീസ് ശ്രമിച്ചിട്ടുള്ളത്. എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും. ഉചിതമായ നടപടിയെടുക്കുമെന്നും ഡിജിപി രവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.

എന്നാൽ പോലീസിന്റെ അതിക്രമത്തിൽ പരാതിയുമായി മുന്നോട്ടുപോകാൻ താല്പര്യമില്ലെന്നാണ് ഡിജെ കലാകാരൻ അഭിരാം സുന്ദർ പറയുന്നത്. തനിക്ക് നീതി കിട്ടണമെന്നും കേരള പോലീസ് തനിക്ക് ഒരു ലാപ്ടോപ്പ് വാങ്ങിത്തരണമെന്നും അഭിരാം പ്രതികരിച്ചു. കൂടാതെ തനിക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും അഭിരാം ആവശ്യപ്പെട്ടു.

പുതുവത്സര ആഘോഷ പരിപാടികൾ നടക്കുന്നതിനിടെയായിരുന്നു സംഭവം. . ഒരു ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് പോലീസ് അതിക്രമത്തിൽ തകർന്നതായാണ് അഭിരാം സുന്ദറിന്റെ ആരോപണം. എന്നാൽ അടി ഉണ്ടായതോടെയാണ് ഇടപെട്ടതെന്നാണ് പത്തനംതിട്ട പോലീസിന്റെ വിശദീകരണം.

‘ഏതോ കമ്മി വക്കീൽ എന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണമെന്ന് പരാതി എഴുതി മുഖ്യമന്ത്രിക്ക് നേരിട്ട് നൽകി? ഇതിനെയാണ് ഓല പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്നു പറയുന്നത്’!! വി.കെ പ്രശാന്തിന്റെ നെയിംബോർഡിനു മുകളിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ

BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026
BREAKING NEWS
കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ 24 കാരന് ദാരുണാന്ത്യം
30 Oct 2026
BREAKING NEWS
മഴ ചതിച്ചു, മുതിർന്ന നേതാക്കളെല്ലാം മഴയത്ത് നിൽക്കേണ്ടി വരും!! ​ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റ് മാറ്റിവച്ചു; ഇന്ത്യ സഖ്യത്തിന്റെ പരിപാടി നാളെ, ഞായറാഴ്ചത്തെ റാലിയിൽ പ്രതിപക്ഷം ഒന്നിക്കും...ഇനി രാംലീല മൈതാനിയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുക, എത്രപേർ എത്തുന്നുവെന്നും എത്...
30 Oct 2026
BREAKING NEWS
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു, ആറ് പേര്‍ക്കായി തിരച്ചില്‍ ശക്തം
30 Oct 2026