തിരുവനന്തപുരം: ബിജെപിയുടെ നിയമസഭയിലേക്കുള്ള പോരാട്ടം മോദിയെ മുൻനിർത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പോരാട്ടം യുഡിഎഫും എൻഡിഎയും തമ്മിലായിരിക്കും എന്നും തൃശൂരിലെ വോട്ട് ചോർച്ച പാർട്ടി ഗൗരവത്തിൽ പരിശോധിക്കും. ആറ് ജില്ലകളിൽ യുഡിഎഫ് എൽഡിഎഫ് വോട്ട് കച്ചവടം നടന്നതിന് തെളിവ് പുറത്ത് വിടും.
ക്രിസ്ത്യൻ വിഭാഗത്തിന്റെ തെറ്റിദ്ധാരണ മാറ്റാൻ തീവ്ര ശ്രമം തുടരും. മുസ്ലീം വോട്ട് എത്ര കിട്ടും എന്നതിൽ ഉറപ്പില്ല എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കൂടാതെ, രാഷ്ട്രീയ എതിരാളികൾ അവരുടെ മനസിൽ ബിജെപി വിരുദ്ധ വിഷം കുത്തിവച്ചിട്ടുണ്ട്, ഇത്തവണ എസ്എൻഡിപി വോട്ടുകൾ ബിജെപിക്ക് അനുകൂലമാകും. നേമത്ത് മത്സരിക്കാനുള്ള സന്നദ്ധത താൻ പാർട്ടിയെ അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.















































