തിരുവനന്തപുരം: കോർപ്പറേഷന്റെ ശാസ്തമംഗലത്തെ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിൽ കൗൺസിലർ ആർ.ശ്രീലേഖ അനുമതി വാങ്ങാതെ അതിക്രമിച്ചുകയറി ചട്ടലംഘനം നടത്തിയെന്ന പരാതി പോലീസ് അന്വേഷിക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്കു കൈമാറി.
അഭിഭാഷകൻ കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലാണ് നടപടി. കോർപ്പറേഷന് അപേക്ഷ നൽകി കൗൺസിൽ അംഗീകരിച്ച് രേഖാപരമായി അനുവാദം നൽകിയാൽ മാത്രമേ ശാസ്തമംഗലത്തെ കോർപ്പറേഷന്റെ ഹെൽത്ത് ഇൻസ്പെക്ടർ കാര്യാലയത്തിലെ കെട്ടിടത്തിൽ ശ്രീലേഖയ്ക്ക് ഓഫീസ് തുറക്കാൻ നിയമപരമായി കഴിയുകയുള്ളൂവെന്നാണ് പരാതിയിൽ പറയുന്നത്.

















































