കോട്ടയം: വീണുകിട്ടിയ ഡയമണ്ട് വള ഉടമക്ക് തിരികെ നല്‍കി ചുമട്ടുതൊഴിലാളി. ഒന്നരലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വളയാണ് ചുമട്ടുതൊഴിലാളിയായ ബിബിന്‍ വിശ്വനാഥ് ഉടമയ്ക്ക് തിരികെ നല്‍കിയത്.
മുണ്ടക്കയം ടൗണില്‍വെച്ച് പാലൂര്‍ക്കാവ് സ്വദേശിനിയായ റിയയുടെ 1,50,000 രൂപ വിലവരുന്ന ഡയമണ്ട് വളയാണ് നഷ്ടപ്പെട്ടത്. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ബിബിന്‍ വിശ്വനാഥന് ഈ വള ലഭിക്കുകയും അദ്ദേഹം ഉടനെ തന്നെ മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു.
റിയയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിരിക്കെ, ബിബിന്‍ വളയുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന് എസ് ഐ വിപിന്റെ സാന്നിദ്ധ്യത്തില്‍ വള ഉടമയായ റിയയ്ക്ക് കൈമാറി.ബിബിന്റെ സത്യസന്ധതയെ പൊലീസ് അഭിനന്ദിച്ചു.
















































