BREAKING NEWS

സ്ത്രീലമ്പടന്മാരും ലൈംഗിക വൈകൃതമുള്ളവരുമുള്ളത് എവിടെയാണെന്ന് മുഖ്യമന്ത്രി കണ്ണാടിയിൽ നോക്കി ചോദിക്കണം, ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രി സ്വന്തം പാർട്ടിയിലെ മുഖങ്ങളെക്കൂടി ഇടയ്ക്ക് ഒന്ന് ഓർക്കണം, മോദിയെ കാണുമ്പോൾ കവാത്ത് മറക്കുന്ന മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പിൽ കൃത്യമായ മറുപടി ജനം നൽകും- കെസി വേണുഗോപാൽ എംപി

· · 1 min read
Share: Copied!

ന്യൂഡൽഹി: സ്ത്രീലമ്പടന്മാരും ലൈംഗിക വൈകൃതമുള്ളവരുമുള്ളത് എവിടെയാണെന്ന് മുഖ്യമന്ത്രി കണ്ണാടിയിൽ നോക്കി ചോദിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. അതുപോലെ ഇത്തരം ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രി സ്വന്തം പാർട്ടിയിലെ മുഖങ്ങളെക്കൂടി ഓർക്കണം. യഥാർത്ഥ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പ്രതികരണം മുഖ്യമന്ത്രിയും സിപിഎമ്മും നടത്തുന്നതെന്നും കെസി വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു.

അതുപോലെ ശബരിമല സ്വർണ്ണക്കള്ളക്കടത്തുകാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ജനങ്ങളോട് സമാധാനം പറയണം. തിരഞ്ഞെടുപ്പിനെ ഈ വിഷയം ബാധിക്കില്ലെന്ന് പറയുന്നതിലൂടെ കൊള്ള നിർബാധം തുടരാമെന്നാണ് അദ്ദേഹം അർത്ഥമാക്കുന്നതെങ്കിൽ അത് വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും കെസി വേണു​ഗോപാൽ പറഞ്ഞു.

രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ എസ്ഐടി നടപടികൾ പെട്ടെന്ന് മാറ്റിവെച്ചത് സർക്കാർ ഭയപ്പെടുന്നത് കൊണ്ടാണ്. സ്വന്തം ഘടകകക്ഷികളെ പോലും വഞ്ചിച്ചുകൊണ്ട് പി.എം ശ്രീ വിഷയത്തിൽ തീരുമാനമെടുത്ത മുഖ്യമന്ത്രി ജോൺ ബ്രിട്ടാസിനെ ന്യായീകരിക്കുന്നതിൽ സിപിഐ മറുപടി പറയണം. പിഎം ശ്രീയുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ബ്രിട്ടാസിനെ ന്യായീകരിച്ചതിലൂടെ അതിൽ നിന്ന് പിൻമാറില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകിയത്. മോദിയെ കാണുമ്പോൾ കവാത്ത് മറക്കുന്ന മുഖ്യമന്ത്രിയുടെ ഇത്തരം ഭരണപരാജയങ്ങൾ ജനം വിലയിരുത്തുകയും തിരഞ്ഞെടുപ്പിൽ കൃത്യമായ മറുപടി നൽകുകയും ചെയ്യുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026