ന്യൂഡൽഹി: റഷ്യ തന്റെ ലക്ഷ്യംനേടി ക്കഴിഞ്ഞ് മാത്രമേ യുക്രൈൻയുദ്ധം അവസാനിപ്പിക്കുകയുള്ളൂവെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുക്രൈനുമായുള്ള യുദ്ധത്തിന് തുടക്കമിട്ടത് റഷ്യയല്ല പാശ്ചാത്യരാജ്യങ്ങളുടെ സ്വാധീനഫലമായുള്ള യുക്രൈന്റെ ചെയ്തികളാണ് റഷ്യയെ സംഘർഷത്തിലേക്ക് വലിച്ചിഴച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പുടിന്റെ പ്രതികരണം.
അതുപോലെ റഷ്യയുടെ പ്രത്യേക സൈനിക നടപടി ഒരു യുദ്ധത്തിന്റെ തുടക്കമല്ല. മറിച്ച് പാശ്ചാത്യ രാജ്യങ്ങൾ, യുക്രൈനിലെ ദേശീയവാദികളെ ഉപയോഗിച്ച് ആളിക്കത്തിച്ച ഒരു യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമമാണെന്ന് നടത്തുന്നതെന്നും പുടിൻ പറഞ്ഞു. ഇതെല്ലാം എത്തിച്ചേരുന്നത് ഒരു സംഗതിയിലേക്കാണ്, ഒന്നുകിൽ ആ ഭൂപ്രദേശങ്ങൾ ബലംപ്രയോഗിച്ച് തിരിച്ചുപിടിക്കുക, അല്ലെങ്കിൽ യുക്രൈൻ സൈന്യം പിൻവാങ്ങുക.
അതേസമയം റഷ്യയും യുക്രൈനും തമ്മിൽ നിലനിൽക്കുന്ന ശത്രുതയെക്കുറിച്ചും പുടിൻ സംസാരിച്ചു. പല പ്രവിശ്യകളിലും റഷ്യൻ ഭാഷ, യുക്രൈൻ നിരോധിച്ചു, ആളുകളെ ആരാധനാലയങ്ങളിൽനിന്ന് പുറത്താക്കി, അതിലൂടെ റഷ്യയുടെ താൽപര്യങ്ങളെ ഹനിച്ചു, സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ റഷ്യ ഏതറ്റംവരെയും പോകാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




















































