തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സകിട്ടാതെ മരിച്ച വേണുവിന്റെ കുടുംബത്തെ സർക്കാർ ദ്രോഹിക്കുകയാണെന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. ദുഃഖത്തിലായ കുടുംബത്തെ ഇപ്പോൾ, മൊഴികൊടുക്കാൻ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. ആ കുടുംബം ഒരു തെറ്റും ചെയ്തിട്ടില്ല.
എന്തോ തെറ്റ് ചെയ്തവരോട് പെരുമാറുന്നതുപോലെയാണ് സർക്കാർ സംവിധാനങ്ങൾ അവരോട് പെരുമാറുന്നത്. അവരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുകയല്ല, അവർ ഉള്ളിടത്തുപോയി മൊഴിയെടുക്കുകയാണ് വേണ്ടത്.
തിരുവനന്തപുരത്ത് തമ്പുരാക്കന്മാരെ മുഖംകാണിച്ച് മൊഴികൊടുക്കണമെന്നാണെങ്കിൽ അതിന് താൻ തയ്യാറാണെന്നും രേഖകളുമായിവന്ന് താൻ മൊഴിനൽകാമെന്നും അദ്ദേഹം പറഞ്ഞു.
















































