BREAKING NEWS

വേണുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ ദ്രോഹിക്കുന്നു, അവര്‍ ഉള്ളിടത്ത് പോയി മൊഴിയെടുക്കണം, തമ്പുരാക്കന്‍മാരെ മുഖം കാണിച്ച് മൊഴി കൊടുക്കണമെങ്കില്‍ താന്‍ തയ്യാറാണ് ഷിബു ബേബിജോൺ

· · 1 min read
Share: Copied!

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സകിട്ടാതെ മരിച്ച വേണുവിന്റെ കുടുംബത്തെ സർക്കാർ ദ്രോഹിക്കുകയാണെന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. ദുഃഖത്തിലായ കുടുംബത്തെ ഇപ്പോൾ, മൊഴികൊടുക്കാൻ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. ആ കുടുംബം ഒരു തെറ്റും ചെയ്തിട്ടില്ല.

എന്തോ തെറ്റ് ചെയ്തവരോട് പെരുമാറുന്നതുപോലെയാണ് സർക്കാർ സംവിധാനങ്ങൾ അവരോട് പെരുമാറുന്നത്. അവരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുകയല്ല, അവർ ഉള്ളിടത്തുപോയി മൊഴിയെടുക്കുകയാണ് വേണ്ടത്.

തിരുവനന്തപുരത്ത് തമ്പുരാക്കന്മാരെ മുഖംകാണിച്ച് മൊഴികൊടുക്കണമെന്നാണെങ്കിൽ അതിന് താൻ തയ്യാറാണെന്നും രേഖകളുമായിവന്ന് താൻ മൊഴിനൽകാമെന്നും അദ്ദേഹം പറഞ്ഞു.

BREAKING NEWS
കുഞ്ഞ് കരഞ്ഞത് ഇഷ്ടപ്പെട്ടില്ല, കുട്ടിയെ പിടിച്ചുവലിച്ച് മുഖം തറയില്‍ അടിച്ചു, രണ്ടാമത്തെ അടിയോടെ അനക്കം ഇല്ലാതായി, തടയാന്‍ ശ്രമിച്ച മൂത്തമകളെയും മര്‍ദിച്ചു, ഒന്നരവയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
16 Nov 2026
BREAKING NEWS
താന്‍മാത്രം മന്ത്രിയായി ഇരുന്നാല്‍ മതിയോയെന്ന് സഖാക്കള്‍ ചോദിക്കുന്ന അവസ്ഥയുണ്ടാക്കരുത്, കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ അടിയന്തരമായി നടത്തണം, യുഡിഎഫിന്റെ ഭാഗത്തുനിന്ന് മാന്യതയുണ്ടാകുമെന്നാണ് കരുതുന്നത്- ഷിബു ബേബി ജോണ്‍
16 Nov 2026
BREAKING NEWS
മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ ഇന്ന് പുറത്തിറങ്ങും, കോടതി ആവശ്യപ്പെട്ട 10 ദിവസത്തെ ജയിൽവാസം പൂർത്തിയായി
16 Nov 2026
BREAKING NEWS
മാർക്കറ്റ് ഗേറ്റ് ചാടിക്കടന്ന് അടക്ക മോഷണം; 3.64 ലക്ഷം രൂപയുടെ 16 ചാക്ക് കവർന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചംഗ സംഘം പിടിയിൽ
16 Nov 2026