BREAKING NEWS

പിഎം ശ്രീ പുകയുന്നു; സിപിഐയിൽ അതൃപ്തി ശക്തം, മന്ത്രിസഭാ യോഗം ഇന്ന്

· · 1 min read
Share: Copied!

 പിഎം ശ്രീ പദ്ധതി നിർത്തിവയ്ക്കുന്ന കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയയ്ക്കുന്നത് നീട്ടിക്കൊണ്ടു പോകുന്നതിൽ സിപിഐക്ക് അതൃപ്തി. ഇന്നലെ ചേർന്ന സിപിഐ സെക്രട്ടേറിയറ്റ്, നിർവാഹകസമിതി യോഗങ്ങളിൽ ഇക്കാര്യം ഉയർന്നു. ബോധപൂർവം കത്ത് വൈകിപ്പിക്കുകയാണോ എന്ന സന്ദേഹം പാർട്ടിക്കുണ്ട്. കത്തയയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കാനുള്ള തീരുമാനം സിപിഐ എടുത്തിട്ടില്ല.

മന്ത്രിസഭാ യോഗത്തിനു തൊട്ടുമുൻപായി സിപിഐ നേതൃത്വവും മന്ത്രിമാരും തമ്മിൽ ആശയവിനിമയം നടത്താറുണ്ട്. ആ ഘട്ടത്തിൽ നിർദേശിച്ചാൽ അക്കാര്യം മന്ത്രിമാർ ഉന്നയിക്കും. അതുണ്ടാകാനുള്ള സാധ്യത കുറവാണെന്നും സിപിഎം നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്താനാണ് ആലോചിക്കുന്നതെന്നുമാണ് നേതാക്കൾ പറഞ്ഞത്.

സിപിഐയുടെ ആവശ്യപ്രകാരം പദ്ധതിയുടെ നടത്തിപ്പ് നിർത്തിവയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ മന്ത്രി വി.ശിവൻകുട്ടി കാണുകയും ചെയ്തിരുന്നു.

BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026
BREAKING NEWS
ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ...ഒന്നെങ്കിൽ പ്രണയവാ​ഗ്ദാനം നൽകി വശത്താക്കും, അല്ലെങ്കിൽ കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കും!!15 വർഷത്തിനിടെ കൊന്നുതിന്നത് 38 പേരെ, നരഭോജി മനുഷ്യൻ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാ...
27 Oct 2026
BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026