ന്യൂഡൽഹി: സോനം വാങ്ചുകിനെ തടങ്കലിൽ വച്ചതിനെ ചോദ്യം ചെയ്ത് ഭാര്യ ഗീതാഞ്ജലി ജെ ആങ്‌മോ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി തിങ്കളാഴ്ച കേന്ദ്രത്തിൽ നിന്നും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ നിന്നും പ്രതികരണം തേടി.
വാദം കേട്ട ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻവി അഞ്ചാരിയ എന്നിവരടങ്ങിയ ബഞ്ച് കേസ് ഒക്ടോബർ 14ലേക്ക് മാറ്റി.
ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ നാല് പേർ കൊല്ലപ്പെടുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷം സെപ്റ്റംബർ 26നാണ് എൻഎസ്എ(ദേശീയ സുരക്ഷ നിയമം) പ്രകാരം കാലാവസ്ഥാ പ്രവർത്തകനായ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്.