ജിദ്ദ: സൗദി ദേശീയ ദിനമായ സെപ്റ്റംബർ 23ന് ഐഎംസി ഹോസ്പിറ്റൽ റുവൈസിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 12 മണി വരെ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജോലി ചെയ്യുന്ന രാജ്യത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് മുൻ വർഷങ്ങളിലും ഒഐസിസി സന്നദ്ധ പ്രവർത്തകർ രക്തദാനം നൽകിയിരുന്നു.
ഈ വർഷത്തെ രക്തദാന ക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആസിം ( ബ്ലഡ് ബാങ്ക് ടെക്നിഷൻ ഐഎംസി), എഎം മുർഷിദ് (ലൊജിസ്റ്റിക് സൂപർ വൈസർ. ഐഎംസി) എന്നിവർ അറിയിച്ചു.
രക്തദാനം നൽകുന്നവരുടെ രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്ക്. താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടണമെന്ന് ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു. യുഎം ഹുസ്സൈൻ മലപ്പുറം- 0547473567.
ഷമീർ- 0547105698, ഷംസുദ്ധീൻ- 0557775915