കൊൽക്കത്ത: പശ്ചിമ ബംഗാ ളിൽ വീണ്ടും ഹിന്ദുത്വ പ്രവർത്തകരുടെ ഭീകരത. വയോധികനായ മുസ്ലിം കച്ചവടക്കാരനെ മൂന്ന് പേർ കുത്തിപ്പരിക്കേല്പിക്കുകയും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തു. മൈമൂർ അലി മണ്ഡലാണ് ക്രൂരമായ ആക്രമണത്തിനിരയായത്. ചികിത്സയ്ക്കായി ബങ്കുര മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ലോക്പൂരിനടുത്തുള്ള കാദ്‌മാ പാറയിൽ നിന്നുള്ള സംഘമാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. തന്റെ സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രതികൾ സംസാരിച്ചു. തിരക്കേറിയ റോഡിൽ പട്ടാപ്പകലാണ് സംഭവം നടന്നതെങ്കിലും ആരും ഇടപെട്ടില്ല. രക്തത്തിൽ കുളിച്ചു കിടന്ന തന്നെ മറ്റൊരു കച്ചവടക്കാരനാണ് റോഡിൽ നിന്ന് മാ റ്റിയത്. ജീവൻ രക്ഷിക്കാനായി സൈക്കിളിൽ ഗ്രാമത്തിലേക്ക് പോകുകയായിരുന്നുവെന്ന് മൈമൂർ അലി പറഞ്ഞു.
മണ്ഡലിന്റെ സൈക്കിളിൽ ഓട്ടോ ഇടിക്കുകയായിരുന്നു. ഓ ട്ടോയിലുണ്ടായിരുന്നയാൾ അയാ ളോട് 200 രൂപ ആവശ്യപ്പെട്ടു. കൊടുക്കാൻ തയ്യാറാകാത്തതി നാൽ കത്തിയെടുത്ത് ജയ് ശ്രീറാം വി ളിക്കാൻ ആവശ്യപ്പെടുകയായിരു ന്നു. പണം നൽകാതിരുന്നപ്പോൾ വയറ്റിൽ കുത്തി. പ്രതികളാരെയും പരിചയമില്ലെന്നും 32 വർഷമായി താൻ ബങ്കുര പട്ടണത്തിൽ ജോലി ചെയ്യുന്നു ണ്ടെന്നും മൈമൂർ അലി പറഞ്ഞു.സൈക്കിളിൽ വീട്ടിലെത്തിയ പിതാവിനെ തങ്ങൾ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുക യായിരുന്നെന്ന് മകൻ നസിബുദ്ദീൻ പറഞ്ഞു. ബങ്കുരയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ഝാർഗ്രാം സംസ്ഥാന പാതയ്ക്കടു ത്തുള്ള പുനിസോൾ ഗ്രാമത്തിലാ ണ് മണ്ഡലും കുടുംബവും താമസി ക്കുന്നത്. ജില്ലയിൽ ന്യൂനപക്ഷ ങ്ങൾ ഏറ്റവും കൂടുതൽ താമസിക്കുന്ന പ്രദേശമാണിവിടം.