നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഭക്ഷണത്തിന് ശേഷം പതിവായി ഒരു ഏലയ്ക്ക കഴിക്കുന്നതിന്‍റെ ഗുണങ്ങൾ എന്താണെന്ന് അറിയാം.
1. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
ഭക്ഷണത്തിന് ശേഷം പതിവായി ഏലയ്ക്ക കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. ദഹനം
അത്താഴത്തിന് ശേഷം ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഗ്യാസ്ട്രബിൾ, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക, അസിഡിറ്റി, ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാന്‍ ഏലയ്ക്ക സഹായിക്കും.
3. ബ്ലഡ് ഷുഗര്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അത്താഴത്തിന് ശേഷം ഏലയ്ക്ക കഴിക്കുന്നത് നല്ലതാണ്.
4. പ്രതിരോധശേഷി
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
5. നല്ല ഉറക്കം
സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും രാത്രി നല്ല ഉറക്കം കിട്ടാനും അത്താഴത്തിന് ശേഷം ഏലയ്ക്ക കഴിക്കുന്നത് നല്ലതാണ്.
6. വായ്‌നാറ്റം
ആന്‍റി ബാക്ടീരിയൽ ഗുണങ്ങള്‍ അടങ്ങിയ ഏലയ്ക്ക ഭക്ഷണത്തിന് ശേഷം ചവയ്ക്കുന്നത് വായ്‌നാറ്റം ഒഴിവാക്കാന്‍ ഗുണം ചെയ്യും.