BREAKING NEWS

സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ആയുധം താഴെ വയ്ക്കില്ല!! ട്രംപിന്റെ നിരായുധീകരണ സന്നദ്ധത തള്ളി ഹമാസ്

· · 1 min read
Share: Copied!

ജറുസലേം: ഇസ്രയേൽ മുന്നോട്ടുവച്ച വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായുള്ള ‘നിരായുധീകരണം’ ആവശ്യം പാടെ തള്ളി ഹമാസ്. ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ആയുധം താഴെ വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഹമാസ് നേതൃത്വം പ്രഖ്യാപിച്ചു.

അതേസമയം നിരായുധീകരണം നടത്താൻ ഹമാസ് സന്നദ്ധത പ്രകടിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതുപാടെ തള്ളിയാണ് ഹമാസിന്റെ പ്രതികരണമെത്തിയിരിക്കുന്നത്.

‘‘പരമാധികാര പലസ്തീൻ രാഷ്ട്രം സ്ഥാപിതമാകുന്നതു വരെ സായുധ പോരാട്ടം തുടരും. ചെറുത്തുനിൽക്കാനുള്ള ഞങ്ങളുടെ അവകാശം ഞങ്ങൾ ഉപേക്ഷിക്കില്ല. ആയുധങ്ങൾ താഴെ വയ്ക്കുകയുമില്ല.’’ – ഹമാസ് നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി ഇസ്രയേലും ഹമാസും തമ്മിൽ നടക്കുന്ന ചർച്ചകൾ പരാജയപ്പെട്ടു. അതേസമയം, അറബ് രാജ്യങ്ങളും നിരവധി പാശ്ചാത്യ രാജ്യങ്ങളും ഹമാസിനോട് നിരായുധീകരണം നടത്താൻ ആവശ്യപ്പെട്ടിട്ട് രം​ഗത്തെത്തിയിട്ടുണ്ട്.

തമിഴ്നാട്ടിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് തലകീഴായി മറിഞ്ഞു, മലയാളി നർത്തകിക്ക് ദാരുണാന്ത്യം, എട്ടു പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026
BREAKING NEWS
കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ 24 കാരന് ദാരുണാന്ത്യം
30 Oct 2026