പെട്ടെന്ന് രോഗങ്ങൾ വരുന്നതിനെ ചെറുക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഭക്ഷണത്തിൻറെ കാര്യത്തിൽ ഏറെ ശ്രദ്ധ വേണം. അത്തരത്തിൽ രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന പഴങ്ങളെ പരിചയപ്പെടാം.
1. ഞാവൽപ്പഴം
വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും ആൻറി- ഇൻഫ്ലമേറ്ററി ഗുണങ്ങളും ആൻറി മൈക്രോബിയൽ ഗുണങ്ങളും അടങ്ങിയ ഞാവൽപ്പഴം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
2. പിയർ പഴം
വിറ്റാമിൻ സി, നാരുകൾ തുടങ്ങിയവ അടങ്ങിയ പിയർ പഴം കഴിക്കുന്നതും പ്രതിരോധശേഷി കൂട്ടാൻ ഗുണം ചെയ്യും.
3. മാതളം
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഫലമാണ് മാതളം. മഞ്ഞുകാലത്ത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ മാതളം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
4. ലിച്ചി
വിറ്റാമിൻ സി അടങ്ങിയ ലിച്ചി കഴിക്കുന്നതും പ്രതിരോധശേഷി കൂട്ടാൻ ഗുണം ചെയ്യും.
5. ഓറഞ്ച്
വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
6. പേരയ്ക്ക
വിറ്റാമിൻ സി ധാരാളം അടങ്ങിയ പേരയ്ക്കയും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു പഴമാണിത്.
7. ആപ്പിൾ
വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ആപ്പിൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
8. കിവി
വിറ്റാമിൻ സിയാൽ സമ്പന്നമായ കിവിയും രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
9. പപ്പായ
വിറ്റാമിനുകളും നാരുകളും അടങ്ങിയ പപ്പായ കഴിക്കുന്നതും പ്രതിരോധശേഷി കൂട്ടാൻ ഗുണം ചെയ്യും.
10. പ്ലം പഴം
ആൻറി ഓക്സിഡൻറുകൾ അടങ്ങിയ പ്ലം പഴം കഴിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.