വാഷിംഗ്ടൺ: താരിഫ് വേട്ട അവസാനിപ്പക്കാതെ അമേരിക്ക. ആഫ്രിക്ക, കരീബിയൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള ചെറിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10% ൽ കൂടുതൽ തീരുവ ചുമത്താൻ ഡൊണാൾഡ് ട്രംപ്. എല്ലാവർക്കും താരിഫ് ഏർപ്പെടുത്താൻ സാധ്യതയുണ്ട്, കുറഞ്ഞത് 100 രാജ്യങ്ങൾക്ക് 10% ൽ കൂടുതൽ തീരുവ ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ചെറിയ രാജ്യങ്ങൾക്ക് തീരുവ ചുമത്താനുള്ള ഫെഡറൽ റിസർവിന്റെ പദ്ധതിയെക്കുറിച്ച് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് വിശദീകരിച്ചിട്ടുണ്ട്, ഏകദേശം 10% തീരുവ ചുമത്തുക ആഫ്രിക്ക, കരീബിയൻ രാജ്യങ്ങൾക്കായിരിക്കും. സാധാരണയായി അമേരിക്കയുമായി കുറഞ്ഞതോതിലാണ് ഈ രാജ്യങ്ങൾ വ്യാപാരം നടത്തുന്നത്. കൂടാതെ വ്യാപാര സന്തുലിതാവസ്ഥയിൽ അവരുടെ സംഭാവന താരതമ്യേന കുറവുമാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായുള്ള വ്യാപാര അസന്തുലിതാവസ്ഥ കുറയ്ക്കുക എന്ന ട്രംപിന്റെ നയത്തിന്റെ ഭാഗമാണിത്.
നേരത്തെ ട്രംപ് പറഞ്ഞ സമയപരിധി ജൂലൈ 9 ആയിരുന്നു. എന്നാൽ പിന്നീട് താരിഫ് കുറയ്ക്കാൻ താൽപ്പര്യമുള്ള രാജ്യങ്ങളുമായി ചർച്ചയ്ക്കും ഇടപാടുകൾക്കും സമയം നൽകുന്നതിനായി ട്രംപ് ഭരണകൂടം ഈ തീയതി നീട്ടി.
2025 ഓഗസ്റ്റ് 1 മുതൽ യൂറോപ്യൻ യൂണിയനിൽ നിന്നും മെക്സിക്കോയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 30% തീരുവ ഏർപ്പെടുത്തുമെന്നാണ് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ആഗോള വ്യാപാര യുദ്ധം കടുപ്പിക്കുന്നതാണ് ട്രംപിൻറെ പ്രഖ്യാപനമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്