തിരുവനന്തപുരം: കൊല്ലം സുധിയുടെ ഭാര്യ രേണുവിനെ പരിഹസിച്ചെത്തുന്ന യൂട്യൂബ് വ്ലോഗർമാർക്ക് മറുപടിയുമായി തെസ്നിഖാൻ. ആർക്കും ശല്യമില്ലാതെ പോകുന്ന ഒരു പാവമാണ് അവരെന്നും ഇഷ്ടമില്ലാത്തവർ രേണുവിന്റെ വിഡിയോ കാണേണ്ടെന്നും തെസ്നിഖാൻ പറയുന്നു. രേണുവിനെ പരിഹസിച്ചുള്ള അടിക്കുറിപ്പുമായി പങ്കുവച്ച വിഡിയോയിലാണ് തെസ്നിഖാൻ കമന്റ് ചെയ്തത്.
‘‘എല്ലാവർക്കും നമസ്കാരം. ഒരുപാട് നാളായി രേണു സുധിയുടെ വിഡിയോ കാണുന്നു. അവർ ജീവിച്ചു പൊയ്ക്കോട്ടെ. എന്തിനാ ഇങ്ങനെ എല്ലാവരും കളിയാക്കുന്നത്. കാണുന്നവർ മാത്രം കാണുക, അല്ലാത്തവർ അത് മാറ്റുക. ഇപ്പോൾ എനിക്ക് പാവം തോന്നുന്നു, ആർക്കും അവർ ശല്യം ആകുന്നില്ലല്ലോ. കാണാത്തവർ കാണണ്ട. ഒരു മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിനുപോലും ഇഷ്ടമില്ലാത്ത കാര്യമാണ്, അത് ഓർക്കുക.’’–തെസ്നിഖാന്റെ വാക്കുകൾ.
‘‘മഞ്ജു വാരിയരെ പോലെയുണ്ട് കാണാൻ എന്നു പറഞ്ഞപ്പോഴുള്ള രേണു സുധിയുടെ മറുപടി കേട്ടോ?’’ എന്ന അടിക്കുറിപ്പോടെയാണ് യൂട്യൂബ് ചാനൽ രേണുവിന്റെ വിഡിയോ പങ്കുവച്ചത്.രേണുവിനെ കളിയാക്കുന്ന തരത്തിൽ, മഞ്ജു വാരിയരെ പോലെയുണ്ട് എന്ന് ക്യാമറയുമായി പുറകെ എത്തിയ വ്ലോഗർ പറയുന്നു.
‘‘അയ്യോ അങ്ങനെ ഒന്നും പറയല്ലേ, ഞാൻ എവിടെ കിടക്കുന്നു. മഞ്ജു ചേച്ചിയൊക്കെ വലിയ വലിയ ആർട്ടിസ്റ്റാണ്. എനിക്കു വലിയ ഇഷ്ടമാണ് മഞ്ജു ചേച്ചിയെ’’–രേണു വ്ലോഗറോടു മറുപടിയായി പറയുന്നുതെസ്നിഖാനു പുറകെ നിരവധിപ്പേരാണ് വ്ലോഗറെ വിമർശിച്ചു രംഗത്തെത്തിയത്.