ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത പാക് പോലീസിലേയും സൈന്യത്തിലേയും ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടു.
ബഹാവല്‍പുരിലെ മുരിദ്‌കെയില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ ശവസംസ്‌കാരത്തില്‍ പാകിസ്താന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാക് പഞ്ചാബിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസും ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
ലഫ്റ്റനന്റ് ജനറല്‍ ഫയാസ് ഹുസൈന്‍, മേജര്‍ ജനറല്‍ റാവു ഇമ്രാന്‍, അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള ബ്രിഗേഡിയര്‍ മുഹമ്മദ് ഫുര്‍ഖാന്‍, പാകിസ്താന്‍ പഞ്ചാബ് നിയമസഭാംഗം ഉസ്മാന്‍ അന്‍വര്‍, മാലിക് സുഹൈബ് അഹമ്മദ് എന്നിവരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.